
US President Election Donald Trump Thanks People | അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അതേസമയം, അനുയായികളോട് ആഘോഷത്തിന് തയ്യാറെടുക്കാൻ ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതിന് മുൻപാണ് ട്രംപ് അനുയായികളോട് ആഘോഷത്തിന് തയ്യാറെടുക്കാൻ ആഹ്വാനം ചെയ്തിട്ടുളളത്.
തെരഞ്ഞെടുപ്പിൽ നിർണ്ണായക സംസ്ഥാനമായ ജോർജ്ജിയയിൽ വിജയം നേടിയെന്നും ട്രംപ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. നേരത്തെ ഫ്ലോറിഡ, ടെക്സാസ് എന്നീ നിർണ്ണായക സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചിരുന്നു. 270 വോട്ടുകളാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാൻ വേണ്ടത്. 23 സംസ്ഥാനങ്ങളിൽ ട്രംപും, 18 സംസ്ഥാനങ്ങളിൽ ബെഡനുമാണ് വിജയിച്ചത്.
നിലിവിൽ ആകെ ഇലക്ടറൽ വോട്ടുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബൈഡൻ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. അവസാനത്തെ കണക്കുകൾ പ്രകാരം 225 ഇലക്ടറൽ വോട്ടുകൾ നേടി ജോ ബെഡനാണ് മുന്നിട്ട് നിൽക്കുന്നത്. 213 വോട്ടുകളുമായി ട്രംപ് തൊട്ട് പിന്നിലുണ്ട്. ഇനിയും കുറച്ച് സംസ്ഥാനങ്ങളിൽ വോട്ടുകൾ എണ്ണാനുണ്ട്.