World

US Withdraws from WHO | ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പുറത്തേയ്ക്ക്

us withdraws who trump

ന്യൂയോർക്ക്: US Withdraws from WHO / കോവിഡ്‌-19 ഏറ്റവും കൂടുതല്‍ ജീവനെടുത്തത് അമേരിക്കയിലാണ്. കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപനം ആരംഭിച്ചതോടെ വൈറസിന്‍റെ പ്രഭവകേന്ദ്ര൦ ചൈനയാണെന്നും വൈറസ് വ്യാപനം തടുക്കാന്‍ ചൈന യാതൊരുവിധ ശ്രമങ്ങളും നടത്തിയില്ല എന്നും അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു.

മാത്രമല്ല, ഈ വിഷത്തില്‍ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടന പലപ്പോഴും എടുത്തിട്ടുള്ളത്. അതുകൊണ്ട് അമേരിക്ക ലോകാരോഗ്യ സംഘടന (WHO)യ്ക്ക് നേരെയും ചോദ്യമുയര്‍ത്തിയിരുന്നു.

കോവിഡ്‌ വിഷയത്തിൽ ചൈനയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് മുന്‍പ് പലതവണ രംഗത്തെത്തിയിരുന്നു.

ആരോപണം സംഘടന ചെവിക്കൊള്ളാത്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രം‌പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ലോകാരോഗ്യ സംഘടന (WHO)ചൈനയ്ക്ക് അനാവശ്യ പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സംഘടനയ്ക്ക് നല്‍കി വന്നിരുന്ന ഫണ്ട് അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.

Also Read / US Ban Chinese Apps Including TikTok | ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക.

ചൈനയ്ക്കെതിരെ അമേരിക്കയ്ക്കൊപ്പം നിരവധി യൂറോപ്പ്യൻ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍, അമേരിക്ക ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ഫണ്ട് നിര്‍ത്തലാക്കിയതിനെ നിരവധി ലോകനേതാക്കള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ലോകാരോഗ്യ സംഘടന (WHO)യിൽ നിന്ന് പിന്മാറുന്നതിനായുള്ള ഔദ്യോഗിക നടപടികള്‍ അമേരിക്ക ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയില്‍നിന്നും ഉടന്‍ തന്നെ പിന്മാറുമെന്നും അമേരിക്ക പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കൻ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You may also like

More in:World

Comments are closed.