
മോസ്കോ: ലോകത്തിലെ ഏറ്റവും തണപ്പുകൂടിയ സഥലങ്ങളിൽ ഒന്നാണ് റഷ്യയിലെ സൈബീരിയൻ പ്രവിശ്യയിലെ ഒരു പട്ടണം.
ഈ പ്രവിശ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് ( 100 ഡിഗ്രി ഫാരൻഹീറ്റ് ) താപനില രേഖപ്പെടുത്തിയതിനെത്തുടർന്ന് ലോക കാലാവസ്ഥാ ഓർഗനൈസേഷൻ ആർട്ടിക് പ്രദേശത്തെ റെക്കോർഡ് താപനിലയെക്കുറിച്ച് ശാസ്ത്രജ്ഞർ ഗവേഷണം തുടങ്ങിയതായി Aljazeera റിപ്പോർട്ട് ചെയ്യുന്നു.
ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ താപനില ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്.
കാട്ടുതീ, പ്രാണികളുടെ വർദ്ധനവ് എന്നിവ ചൂട് വർധിക്കാൻ കാരണമായെന്ന് പ്രാഥമിക നിഗമനത്തിൽ ശാസ്ത്രജ്ഞർ പറയുന്നു.
ആർട്ടിക് മേഖലയിൽ ഒരു പവർ പ്ലാന്റിലെ ഇന്ധന ചോർച്ച മൂലം 20,000 ടൺ ഡീസൽ ഓയിൽ അംബർനയ എന്ന നദിയിലേക്ക് ഒഴുകി ഇതിനെത്തുടർന്ന് ജൂണിൽ റഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ ഇന്ധന ചോർച്ചയും ചൂടുകൂടാൻ കാരണമായതായി വിദഗ്ദർ പറയുന്നു.