
Journalist Interviews Donkeys to aware the importance of mask / കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയതിന് രണ്ട് കഴുതകളെ അഭിമുഖം ചെയ്തുകൊണ്ട് ബീഹാറിലെ ഒരു മാധ്യമപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. രസകരമായ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം വ്യാപകമായി ഷെയർ ചെയ്തു.
കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് വേണ്ടി മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഫലപ്രദവും ലഘുവായതുമായ രീതിക്ക് ധാരാളം പേർ പ്രശംസിച്ചു.
പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തതെന്തെന്ന് റോഡരികിൽ നിന്ന 2 കഴുതകളോട് ചോദ്യം ചോദിച്ചുകൊണ്ടാണ് പത്രപ്രവർത്തകൻ അഭിമുഖം ആരംഭിക്കുന്നത്. മുഖംമൂടി ധരിക്കാത്ത മൃഗത്തെ തിരിച്ചറിയാൻ അദ്ദേഹം വഴിയാത്രക്കാരോട് ആവശ്യപ്പെടുന്നു, ആദ്യം പലർക്കും മനസിലായില്ല എങ്കിലും പിന്നീട് മാസ്ക് ധരിക്കാത്തവർ, കഴുതകളോ വിഡ്ഢികളോ ആണെന്ന് അവർ തിരിച്ചറിഞ്ഞു.
കഴുതയ്ക്ക് ബുദ്ധിയില്ല, അതിന് പറഞ്ഞാൽ മനസ്സിലാവുകയും ഇല്ല. അങ്ങനെ മാസ്ക് ധരിക്കാത്ത ജനങ്ങൾ വിഡ്ഢികളോ, കഴുതകളോ ആണെന്ന് ജനങ്ങൾക്ക് വളരെ ലളിതമായ രീതിയിൽ മനസിലാക്കി കൊടുത്ത മാധ്യമ പ്രവർത്തകൻറെ വീഡിയോ വളരെ പെട്ടെന്നാണ് എല്ലാവരും ഏറ്റെടുത്തത്.
ക്യാമറ കണ്ടപ്പോൾ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാൻ ശ്രമിച്ച ഒരു വൃദ്ധനോടായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചോദ്യം. “അങ്കിൾ, നിങ്ങൾ ബുദ്ധിമാനാണെന്ന് തോന്നുന്നു. ക്യാമറ കണ്ടപ്പോൾ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാൻ നിങ്ങൾ ശ്രമിച്ചു. ക്യാമറയിൽ നിന്നാണോ കൊറോണ വൈറസിൽ നിന്നാണോ നിങ്ങൾ സ്വയം പരിരക്ഷിക്കേണ്ടത് ?” – എന്നായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്. അതിന് കൊറോണ എന്ന് മറുപടിയും പറഞ്ഞു.