Trending Videos

യൂട്യൂബിൽ ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട വീഡിയോ ഇനി ഇതാണ്

Most-watched YouTube video

Most Watched Youtube Video Baby Shark | കുട്ടികളുടെ ഗാനം “ബേബി ഷാർക്ക്” “ഡെസ്പാസിറ്റോയെ” പരാജയപ്പെടുത്തി. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ എന്ന റെക്കോർഡ് ഇനി ബേബി ഷാർക്കിന് സ്വന്തം. ദക്ഷിണ കൊറിയയിലെ കുട്ടികളുടെ വിദ്യാഭ്യാസ കമ്പനിയായ പിങ്ക്ഫോംഗ് ( Pinkfong ) ആണ് 2016 ജൂൺ 17 ന് ഈ ഗാനം യൂടൂബിൽ റിലീസ് ചെയ്തത്. ഇതുവരെ 700 കോടിയിലധികം ആൾക്കാരാണ് ഈ വീഡിയോ യൂടൂബിൽ കണ്ടത്.

2019 ജനുവരിയിൽ “ബിൽബോർഡ് ഹോട്ട് 100” എന്ന ബ്ലോഗിൽ ൽ 32-ാം സ്ഥാനം നേടിയതോടെ “ബേബി ഷാർക്ക്” ഒരു അന്താരാഷ്ട്ര വിജയമായി. ഈ ഗാനത്തിന്റെ ആകർഷകമായ രാഗവും അതിൻറെ വിഷ്വലുകളും നിരവധി കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും ആകർഷണം നേടി.

Also Read | ആരാധകരോട് ഹൃദയസ്പർശിയായ അഭ്യർത്ഥനയുമായി യൂണിവേഴ്‌സൽ ബോസ്സ്

വെറും നാല് വർഷത്തിനുള്ളിൽ കുട്ടികളുടെ ഈ ഗാനം ലൂയിസ് ഫോൻസി 2017 ൽ റിലീസ് ചെയ്‌ത “ഡെസ്പാസിറ്റോ” എന്ന ഗാനത്തിന്റെ റെക്കോർഡാണ് മറികടന്നത്. ഇതുവരെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ “ഡെസ്പാസിറ്റോ” ആയിരുന്നു.

You may also like

Comments are closed.