
Poonthura Video Health Workers showers flowers / സൂപ്പർ സ്പ്രെഡിനെത്തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പൂന്തുറയിൽ, കൊവിഡ് പ്രതിരോധ പ്രവർത്തകരെ പൂക്കൾ വിതറി വരവേറ്റ് നിവാസികൾ. ആളുകൾ ഹർഷാരവത്തോടെ ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്നത് കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി വിഡിയോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.
“സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ട്” – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പൂന്തുറ നിവാസികളിൽ ചിലർ ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയെന്നും, ഇപ്പോൾ ആ തെറ്റ് മനസിലാക്കി ഞങ്ങൾ തിരുത്തുകയാണെന്നും ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് പോസ്റ്റ് ഷെയർ ചെയ്തു.
“ടീച്ചർ കടലിന്റെ മക്കളായ ഞങ്ങൾക്ക് ഒരു തെറ്റുപറ്റി. ക്ഷമചോദിക്കുന്നു. ഞങ്ങൾ തിരുത്തിയത്, ടീച്ചർക് കഴിയും വിധം അത് കേരത്തിലെ ജനതയെ മനസിലാക്കിപ്പിക്കണം. സ്നേഹിക്കാൻ മാത്രം അറിയാവുന്ന മൽസ്യത്തൊഴിലാളികൾ”. – ശൈലജ ടീച്ചറുടെ പോസ്റ്റിൽ കമ്മന്റുകളുമായി പൂന്തുറ സ്വദേശികളുമെത്തി.
മുൻപ് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂന്തുറയിൽ എത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്ഷേപം, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ,poonthura video ഇതിന് ബദൽ മാർഗമെന്നോണമാണ് വൈദികരടക്കം മുൻകൈയ്യെടുത്ത് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന പ്രവർത്തനത്തിന് മാർഗമൊരുക്കിയത്.