
കൊറോണയെ പ്രതിരോധിക്കാനുള്ള പ്രത്യേക ചായയും എത്തി. തെലങ്കാനയിലെ വാറങ്കലിലാണ് പുതിയ ചായ വിൽപ്പന തുടങ്ങിയത്. കൊറോണ വൈറസിനെ നേരിടാന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചേരുവകള്‍ ചേർത്തതാണ് ചായ ഉണ്ടാക്കുന്നത്.
പുതിയ ചായയെ കുറിച്ചറിഞ്ഞു നിരവധിപേരാണ് ചായക്കടയിലെത്തുന്നത്. “ആന്റി കൊറോണ ചായ” എന്നാണ് ഇവര്‍ ചായക്ക് പേരിട്ടിരിക്കുന്നത്. ഇഞ്ചി, കുരുമുളക്, കറുവപ്പട്ട പൊടി തുടങ്ങിയവ പൊടിച്ച് ചേര്‍ത്താണ് ചായ ഉണ്ടാക്കുന്നത്. ഇവ കോവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് ചായക്കടക്കാര് പറയുന്നത്. അണുബാധയ്ക്കെതിരെ പോരാടാന്‍ മെച്ചപ്പെട്ട പ്രതിരോധശേഷി ആവശ്യമാണ്. അതിനാലാണ് ഞങ്ങള്‍ ഇത്തരത്തില്‍ ചായ വില്ക്കാന് തുടങ്ങിയതെന്നും ചായക്കടക്കാർ പറയുന്നു.
Also Read / How to Consult Doctor Online Free | എങ്ങനെയാണ് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണുന്നത് ?
“കൊറോണ സ്പെഷ്യല്‍ ടീ” ആണെന്നും ഇതില്‍ ആയുര്‍വേദ മിശ്രിതങ്ങളുണ്ടെന്നും മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്നും ചായ കുടിച്ചവരും പറയുന്നു. ആയുര്‍വേദ മിശ്രിതങ്ങള്‍ പാലില്‍ ചേര്‍ത്ത ശേഷമാണ് ചായ തയ്യാറാക്കുന്നത്. ഇത് ആരോഗ്യത്തിന് നല്ലതാണ്” – ചായക്കടക്കാരന് പറയുന്നു.