
New Delhi: TikTok Ban India / അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ടിക് ടോക് ഉള്‍പ്പടേയുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ ഇതിനോടകം രംഗത്ത് എത്തുകയും ചെയ്തു.
ട്വിറ്ററിനും ഫേസ്ബുക്കിനും പുറമെ പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളുടെ കമന്റ് ബോക്സ് വഴിയും ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലുള്ള പ്രതികരണം ആളുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ടിക് ടോക് നിരോധിച്ചത് ടിക് ടോക്കേഴ്സിന് ഇഷ്ടമായില്ല എന്നത് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടാൽ അറിയാം.
കമന്റുകളില്‍ അധികവും വളരെ വിചിത്രമാണ്. മോശപ്പെട്ട അഭിപ്രായങ്ങള്‍ക്ക് പുറമെ ചിലര്‍ ഗാനങ്ങളുടെ വരികളും കമന്റ് ബോക്സില്‍ എഴുതിയി വെച്ചിട്ടുണ്ട്. പബ്ജിയും നിരോധിക്കണം, ടിക് ടോക്ക് അല്ല, ബോളിവുഡും പോണ് സൈറ്റുകളുമാണ് നിരോധിക്കേണ്ടത് എന്ന് തുടങ്ങിയ കമന്റുകളും കാണാന്‍ കഴിയും.
ടിക് ടോക് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് നിരവധി കമന്റുകൾ ആണ് വരുന്നത്. നാളേ അമേരിക്കയുമായി വല്ല പ്രശ്നവും ഉണ്ടായാല്‍ ഇന്‍സ്റ്റഗ്രാം ആപ്പും നിരോധിക്കുമോയെന്നാണ് ഒരു ഉപയോക്താവ് ചോദിക്കുന്നത്.
Also Read / TikTok News / TikTok Ban Govt Invited for Clarification | ടിക്ക് ടോക്ക് അൺ ഇൻസ്റ്റാൾ ചെയ്യാൻ വരട്ടെ. ഒരു പക്ഷെ വീണ്ടും തിരിച്ചു വന്നേക്കാം
അതേസമയം ടിക് ടോക് നിരോധിച്ചതടക്കമുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചും നിരവധിപേർ ഉണ്ട്.