Sports

ലഡാക്ക് ഏറ്റുമുട്ടലിനെ കുറിച്ച് ട്വീറ്റ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഡോക്ടറിനെ സസ്പെൻഡ് ചെയ്തു

chennai super kings team doctor suspended

ചെന്നൈ: ലഡാക്കിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിനായി ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഡോക്ടർ മധു തോട്ടപ്പിള്ളിൽ സസ്പെൻഡ് ചെയ്തു.

ചൊവ്വാഴ്ച, ഗാൽവാൻ താഴ്‌വരയിൽ നടന്ന അക്രമത്തിൽ ഇന്ത്യൻ സൈനികർക്ക് അപകടം സംഭവിച്ചതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് മധു തോട്ടപ്പിള്ളിൽ സർക്കാരിനെ പരിഹസിച്ച് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തിരുന്നു.

“ഡോ. മധു തോട്ടപ്പിള്ളിയുടെ വ്യക്തിഗത ട്വീറ്റിനെ കുറിച്ച് ടിം മാനേജ്‍മെന്റിന് അറിയില്ലായിരുന്നു. അദ്ദേഹത്തിൻറെ ഈ ട്വീറ്റിൽ ഞങ്ങൾ ഖേദം പ്രകടപ്പിക്കുന്നു” ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ മറഞ്ഞു.

അവരുടെ ഈ ട്വിറ്റർ പേജിലൂടെ തന്നെയാണ് ഡോക്റ്ററെ സസ്‌പെൻഡ് ചെയ്തതായി വാർത്ത പുറത്തുവിട്ടത്.

You may also like

More in:Sports

Comments are closed.