Cricket

ഓസീസ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു

Australian Cricket Legend Dean Jones Dies

Australian Cricket Legend Dean Jones Dies | ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് (59) അന്തരിച്ചു. ഐ.പി.എൽ കമന്റേന്ററ്ററായി പ്രവർത്തിച്ചിരുന്ന ജോൺസ് കുറച്ചുദിവസങ്ങളായി മുംബൈയിലെ ഹോട്ടലിലായിരുന്നു താമസം. മുംബൈയിൽ വച്ച് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം.

ഓസീസിനായി 52 ടെസ്റ്റ് മത്സരങ്ങളും, 164 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 11 സെഞ്ച്വറി ഉൾപ്പെടെ 3631 റൺസും, ഏകദിനത്തിൽ 164 മത്സരങ്ങളിൽ നിന്ന് 6068 റൺസും 7 സെഞ്ചുറികളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സമാൻമാരിലൊരാളാണ് ജോൺസ്.

ഓസ്ട്രേലിയക്കൊപ്പം 1987-ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ടുണ്ട് ജോൺസ്. 1994-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ജോൺസ് പിന്നീട് കമന്റേറ്ററായി ശ്രദ്ധനേടി. ഇടയ്ക്ക് ചില ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

You may also like

More in:Cricket

Comments are closed.