
Harbhajan Singh Pulled Out IPL T20 / ഹർഭജൻ സിംഗും ഐപിഎലിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ ഹർഭജന് ആശങ്കയുണ്ടാക്കിയിരുന്നു. അദ്ദേഹം ചെപ്പോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. ഇതുവരെ താരം യുഎഇയിൽ എത്തിയതുമില്ല. ചൊവ്വാഴ്ചയാണ് താരം യുഎഇയിൽ എത്തേണ്ടിയിരുന്നത്.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി ആണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും.
അതേ സമയം, ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്ന ( Suresh Raina ) തിരികെ ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ റെയ്നയെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. ഇതിനു പിന്നാലെ താരം ധോണിയെ സമീപിച്ച് ടീമിലേക്ക് തിരികെ എടുക്കണം എന്ന് അഭ്യർത്ഥിച്ചു.