
IPL 2020 Schedule Chennai Super Kings and Mumbai Indians Inaugural Match / ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് മത്സരം. 19 മുതൽ നവംബർ പത്ത് വരെയാണ് മത്സരങ്ങൾ നടക്കുക.
അബുദാബിയിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് ഉദ്ഘാടന മത്സരം. 24 മത്സരങ്ങൾ ദുബായിയിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമായി നടക്കും.
Also Read | ഹർഭജൻ സിംഗും ഐപിഎലിൽ നിന്ന് പിന്മാറി
രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബായിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബുദാബി എന്നീ വേദികളിൽ നടക്കും. 53 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ സീസണിലെ ടൂർണ്ണമെന്റ്. ഐപിഎല്ലിൽ ഏറ്റവും ആവേശം നിറയുന്ന പോരാട്ടമാണ് മുംബൈ-ചെന്നൈ മത്സരം.