
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വാങ്ങലായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് രാജസ്ഥാൻ റോയൽസിന് സ്വന്തം. 16.25 കോടി. മോറിസിന് മുമ്പ് 16 കോടി രൂപയ്ക്ക് യുവരാജ് സിംഗ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വാങ്ങലായിരുന്നു.
ഐപിഎൽ ലേലത്തിൽ മോറിസ് എല്ലാ ബിഡ്ഡിംഗ് റെക്കോർഡുകളും തകർത്തു. മോറിസിന് മുമ്പുള്ള ഏറ്റവും വിലയേറിയ വിദേശ വാങ്ങൽ ഐപിഎൽ 2020 ന് മുമ്പായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയ പാറ്റ് കമ്മിൻസാണ്. 15.5 കോടി.
കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സിലാണ് മോറിസ് കളിച്ചിരുന്നത്. മുംബൈ ഇന്ത്യൻസ്, ആർസിബി, പഞ്ചാബ് കിംഗ്സ് എന്നിവരും മോറിസിനായി ലേലത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ 15.35 കോടി മാത്രം ലേലത്തിൽ ഉപയോഗിക്കാൻ അവശേഷിച്ചിരുന്ന മുംബൈയുടെ കണക്ക് കൂട്ടലുകൾക്ക് മേലെ ഉയരുകയായിരുന്നു മോറിസിന്റെ വില.
News Summary: Rajasthan Royals got Chris Morris in record amount in IPL History. Read more Sports News Malayalam.