IPL 2020 News

ആരാധകരോട് ഹൃദയസ്പർശിയായ അഭ്യർത്ഥനയുമായി യൂണിവേഴ്‌സൽ ബോസ്സ്

ipl 2020 universal boss chriss gayle

Chris Gayle Heart Felt Message for Fans IPL 2020 | ഐ.പി.എൽ. 2020 ൽ 7 മത്സരങ്ങൾ മാത്രമാണ് യൂണിവേഴ്‌സൽ ബോസിന് കളിക്കാനായത്. വയറിനുണ്ടായ വേദന കാരണം ആദ്യ 7 മത്സരങ്ങളിൽ ഗെയിലിന് കളിക്കാനായില്ല. ആദ്യ 7 കളികളിൽ വെറും രണ്ട് പോയിന്റ് മാത്രം നേടി ടൂർണമെന്റിൽ നിന്നും ഏറെക്കുറെ പുറത്തായതായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബ്. എന്നാൽ ഗെയിലിന്റെ വരവോടെ കണക്കുകൂട്ടലുകൾ മാറിമറിഞ്ഞു.

അവസാന മത്സരം വരെ പ്ലേയോഫ്‌ സാധ്യത നിലനിർത്തിയാണ് പഞ്ചാബ് 2020 ഐ.പി.എൽ സീസണോട് വിട പറഞ്ഞത്. ഗെയ്‌ൽ തിരിച്ചെത്തിയ ശേഷം, കിങ്‌സ് ഇലവൻ പഞ്ചാബ് ഏഴിൽ അഞ്ച് വിജയങ്ങൾ നേടി. ഈ ഏഴ് കളികളിൽ നിന്നും ഗെയ്ൽ 137.14 സ്‌ട്രൈക്ക് റേറ്റോടെ 288 റൺസും, മൂന്ന് അർധസെഞ്ച്വറികളും നേടി.

Also Read | ചെന്നൈയെ നയിക്കാൻ അടുത്ത സീസണിലും ധോണിയുണ്ടാകും

എന്നാൽ, തന്റെ ട്വിറ്ററിൽ ക്രിസ് ഗെയ്ൽ ഹൃദയംഗമമായ അഭ്യർത്ഥനയുമായി എത്തി. ഐ‌പി‌എൽ 2020 ൽ നിന്ന് കിങ്‌സ് ഇലവൻ പുറത്തായെങ്കിലും സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കാണണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.

“എന്റെ സീസൺ അവസാനിച്ചെങ്കിലും IPL കാണുന്നത് തുടരുക. യൂണിവേഴ്സ് ബോസ് നന്ദി,” – ഇതായിരുന്നു തന്റെ ട്വിറ്ററിലെ വരികൾ.

You may also like

Comments are closed.