IPL 2020 News

ഇന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

IPL 2020 Delhi Capitals vs Kings XI Punjab

IPL 2020 Delhi Capitals vs Kings XI Punjab | ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ്റെ നായകനായിരുന്ന അശ്വിൻ ഇക്കൊല്ലം ഡൽഹിയിലാണ്. അതുകൊണ്ട് തന്നെ തൻ്റെ പഴയ ടീമിനെതിരെ അശ്വിൻ്റെ പ്രകടനവും ആരാധക ശ്രദ്ധ പിടിച്ചു പറ്റും.

ഷിംറോൺ ഹെട്‌മെയർ, മാർക്കസ് സ്റ്റോയിനിസ്, കഗീസോ റബാഡ, സന്ദീപ് ലമിച്ഛാനെ, അലക്സ് കാരി, ആൻറിച്ച് നോർജെ, ഡാനിയൽ സാംസ്, കീമോ പോൾ എന്നിവരാണ് ഡെൽഹി ക്യാപിറ്റൽസിലെ വിദേശികൾ. ദുബായ് പേസ് ബൗളിംഗിനെ തുണക്കുന്ന പിച്ച് ആയതിനാൽ റബാഡയ്ക്ക് പുറമെ, മാർക്കസ് സ്റ്റോയിനിസും, ആൻറിച്ച് നോർജെയും, ടീമിൽ ഉൾപ്പെട്ടേക്കാം. സ്പിൻ ഡിപ്പാർട്ട്മെൻ്റിൽ അശ്വിനും അക്സർ പട്ടേലും ഉള്ളതുകൊണ്ട് തന്നെ ലമിച്ഛാനെ ടീമിൽ ഇടം നേടാൻ സാധ്യതയില്ല.

ക്രിസ് ഗെയിൻ, നിക്കോളാസ് പൂരാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പൂരാൻ, മുജീബ് റഹ്മാൻ, ക്രിസ് ജോർഡൻ, ഷെൽഡൻ കോട്രൽ, ഹാർഡസ് വിൽജോൺ എന്നിവരാണ് കിംഗ്സ് ഇലവനിലെ വിദേശികൾ. കരുൺ നായർ, സർഫറാസ് ഖാൻ, മന്ദീപ് സിംഗ് എന്നിവരിൽ രണ്ട് പേർ മാത്രമേ കളിക്കൂ. സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാൻ കഴിയുന്നതിനാൽ സർഫറാസും മന്ദീപും തന്നെ കളിച്ചേക്കും.

ക്രിസ് ഗെയിലിനൊപ്പം ആരാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് പഞ്ചാബിന് മുന്നിലുള്ള ആശക്കുഴപ്പം. ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ഓപ്ഷനായുള്ളത്. അഗര്‍വാളും രാഹുലും തകര്‍പ്പന്‍ ഫോമിലാണ്. അഗര്‍വാളിനാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. രാഹുല്‍ മൂന്നാമത് ഇറങ്ങും.

IPL 2020 Delhi Capitals vs Kings XI Punjab. IPL 2020 DC vs KXIP: Ahead of their opening contest of the season against Kings XI Punjab

You may also like

Comments are closed.