
IPL 2020 Rajasthan Captain Steven Smith Play today | ആദ്യ മത്സരത്തിന് ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ആശ്വാസ വാർത്ത. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ കളിക്കുമെന്ന് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ആണ് അവരുടെ എതിരാളികൾ.
ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ പരിശീലനത്തിനിടെ തലക്ക് പന്ത് കൊണ്ട് സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിച്ചിരുന്നില്ല. അതെ സമയം രാജസ്ഥാൻ റോയൽസിന് തങ്ങളുടെ ആദ്യ മത്സരത്തിൽ ജോസ് ബട്ലറുടെ സേവനം നഷ്ട്ടമാകും. ജോസ് ബട്ലർ യു.എ.ഇയിലെത്തിയതിന് ശേഷമുള്ള നിർബന്ധിത ക്വറ്റന്റൈനിലാണ്. ബെൻ സ്റ്റോക്സ് ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇ യിൽ എത്തിയിട്ടില്ല.