IPL 2020 News

സിക്സടിയിൽ റെക്കോർഡിട്ട് രോഹിത് ശർമ്മ; സൂപ്പർ താരത്തിനെ മറികടന്നു

Rohit sharma ipl record 200 sixes

IPL 2020 Rohit Sharma 200 Six Record | ഐ പി എലിൽ 200 സിക്സറുകൾ നേടുന്ന രണ്ടാം ഇന്ത്യൻ താരമെന്ന നേട്ടം മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് ഐപിഎല്ലിൽ 200 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം. 212 സിക്സറുകളാണ് ധോണി ഇതുവരെ ഐപിഎല്ലിൽ നേടിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ആണ് 200 സിക്‌സറുകൾ എന്ന നാഴികക്കല്ല് രോഹിത് മറികടന്നത്. എന്നാൽ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയിട്ടുള്ള ബാറ്റ്സ്മാൻ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലാണ്. 326 സിക്സറുകളാണ് ടൂർണമെന്റിൽ താരം നേടിയിട്ടുള്ളത്. 214 സിക്‌സറുകൾ അടിച്ച ഡിവില്ലിയേഴ്സാണ് രണ്ടാമതുള്ളത്.

You may also like

Comments are closed.