IPL 2020 News

തെറി വിളിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് തെവാത്തിയ | IPLT20 2020 Rajasthan Royals

iplt20 2020 Rajasthan royals batting sanju samson rahul tewatia

IPLT20 2020 Rajasthan Royals Rahul Tewatia Amazing Batting | ആദ്യം പതറിയെങ്കിലും രാഹുല്‍ തെവാത്തിയയുടെ തകര്‍പ്പന്‍ തിരി്ചുവരവില്‍ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഒരു ഘട്ടത്തില്‍ സഞ്ജു പുറത്തായ ശേഷം മത്സരം രാജസ്ഥാന്‍ കൈവിടുമെന്ന് തോന്നിച്ചുവെങ്കിലും തെവാത്തിയയും ജോഫ്രയും റോബിന്‍ ഉത്തപ്പയുമെല്ലാം നല്‍കിയ നിര്‍ണ്ണായക സംഭാവനകളുടെ ബലത്തില്‍ ലക്ഷ്യമായ 224 റണ്‍സ് 3 പന്ത് അവശേഷിക്കവേ ജയിച്ചു.

9 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സ് എത്തിയപ്പോളാണ് സ്മിത്തിനെ രാജസ്ഥാന് നഷ്ടമായത്. 27 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ സ്മിത്തിനെ ജെയിംസ് നീഷം ആണ് പുറത്താക്കിയത്. എന്നാല്‍ പിന്നീട് രാജസ്ഥാന്റെ തന്ത്രം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ രാഹുല്‍ തെവാത്തിയ മത്സരഗതിയ്ക്കെതിരെ ബാറ്റ് വീശുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Also Read | 40 ഓവറിൽ 449 റൺസ് ഐ.പി.എല്ലിലെ ഏറ്റവും വലിയ റൺ ചേസ്

ആദ്യ 19 പന്തുകളി വെറും 8 റൺസ് മാത്രമാണ് തെവാത്തിയ നേടിയത്. നിർണായ ഘട്ടങ്ങളിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറാൻ പോലും തെവാത്തിയക്ക് കഴിഞ്ഞില്ല. സ്പിന്നർ രവി ബിഷ്‌ണോയിയുടെ പന്തുകൾ ബാറ്റിൽ കൊള്ളിക്കാൻ പോലും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. തെവാത്തിയയുടെ കളി കണ്ട് പഞ്ചാബ് അയാളെ ഔട്ടാക്കുവാൻ പോലും ശ്രമിച്ചില്ല.

എന്നാൽ മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 51 റണ്‍സായിരുന്നു രാജസ്ഥാന് ജയത്തിനായി വേണ്ടിയിരുന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ പതിനെട്ടാം ഓവറിൽ അഞ്ച് സിക്സുകൾ നേടിയ തെവാത്തിയ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മാത്രമല്ല സ്വന്തം ടീമിനെ തോൽവിയിലേക്ക് നയിച്ചുകൊണ്ടിരുന്ന തെവാത്തിയ അതോടെ വില്ലൻ പരിവേഷത്തിൽ നിന്നും ഹീറോ ആയി. അതുവരെ ക്രീസിൽ നിന്ന തെവാത്തിയ തന്നെയാണോ ഈ കളിക്കുന്നത് എന്ന് തോന്നുംവിധമായിരുന്നു ഓരോ ഷോട്ടുകളും. 31 പന്തില്‍ 53 റണ്‍സ് നേടി തെവാത്തിയ ക്രീസ് വിടുമ്പോൾ രാജസ്ഥാൻ ജയത്തിനരികിലേക്ക് എത്തിയിരുന്നു.

You may also like

Comments are closed.