
Sanju Samson Sixer Show in IPL | ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സിക്സറുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്. പവര്‍പ്ലേയില്‍ യശസ്വി ജയ്സ്വാൾ പുറത്തായെശേഷം ക്രീസിലെത്തിയ സഞ്ജു ബാറ്റിംഗ് വെടിക്കെട്ട് തീർത്തു.
പവര്‍പ്ലേയ്ക്ക് ശേഷം രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സര്‍ പറത്തിയ സഞ്ജു സാംസണ് പിന്നീട് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് കൈമാറുകയായിരുന്നു. അടുത്ത ഓവര്‍ എറിയുവാന്‍ വന്ന പിയൂഷ് ചൗളയ്ക്കായിരുന്നു സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. 19 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ അര്‍ദ്ധ ശതകം.
Sanju Samson Show in IPL 2020
സഞ്ജു 9 സിക്സുകള്‍ അടക്കം 32 പന്തില്‍ നിന്ന് 74 റണ്‍സ് നേടി. രവീന്ദ്ര ജഡേജയെയും പിയൂഷ് ചൗളയെയുമാണ് സഞ്ജു സാംസണ് തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്. ചെന്നൈയുടെ സ്റ്റാര്‍ ബൗളര്‍ ദീപക് ചഹറിനെയും സഞ്ജു വെറുതെവിട്ടില്ല. 12 ആം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ സ്ലോ ബോള്‍ കെണിയിലാണ് സഞ്ജു വീഴുന്നത്. ഓഫ് സ്റ്റംപിന് വെളിയിലായി കുത്തിയുയര്‍ന്ന എന്‍ഗിഡിയുടെ പന്തിനെ തിരഞ്ഞുപിടിച്ച് അടിക്കാന്‍ ചെന്നതായിരുന്നു സഞ്ജു. പക്ഷെ പന്തിന് വേഗമുണ്ടായില്ല. ഡീപ് കവറിൽ ചാഹർ ക്യാച്ചെടുത്തതോടെ സഞ്ജുവിന്റെ വെടിക്കെട്ടിന് അവസാനമായി.