
Spanish League, Messi titled the all time top scorer / ലലീഗ കിരീടം ബാർസിലോനയ്ക്ക് ലഭിച്ചില്ലെങ്കിലും മെസ്സിക്ക് ഇത് നേട്ടങ്ങളുടെ സീസണ്. അവസാന ലീഗ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ അടിച്ചതോടെ സീസണിലെ മെസ്സിയുടെ ഗോള്‍നേട്ടം 25 ആയി. 33 മത്സരങ്ങളില്‍നിന്നാണ് മെസ്സി 25 ഗോളുകള്‍ നേടിയത്.
ഏറ്റവും കൂടുതല്‍ ഗോളുകളും ഏറ്റവും കൂടുതല്‍ അസിസ്റ്റുമാണ് മെസ്സിയുടെ ഈ സീസണിലെ സംഭാവനകള്‍. ഏറ്റവും കൂടുതല്‍ അസിസ്റ്റും മെസ്സിയുടെ വകയാണ്. 21 ഗോള്‍ അസിസ്റ്റുകളാണ് മെസ്സിയുടെ കാലില്‍നിന്ന് പിറന്നത്. ലലീഗ ചരിത്രത്തില്‍ ഒരു സീസണിലെ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന ഗോള്‍ അസിസ്റ്റ് എണ്ണമാണിത്.
തുടര്‍ച്ചയായി നാലാം തവണയാണ് ലീഗിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് മെസ്സി നേടുന്നത്. കരിയറില്‍ മെസ്സിയുടെ ഏഴാം നേട്ടവും.
ഏറ്റവും കൂടുതല്‍ തവണ ലീഗ് ടോപ്സ്കോറര്‍ ആയെന്ന ടെല്‍മോ സാറയുടെ നേട്ടവും മെസ്സി തകര്‍ത്തു. സാറ ആറ് തവണയാണ് ലലീഗ ടോപ് സ്കോറര്‍ ആയത്. മുന്‍ അത്ലറ്റിക്കോ ബില്‍ബാവോ താരമാണ് ടെല്‍മ സാറ. 21 ഗോളുകളുമായി റയല്‍ താരം കരീം ബെന്‍സേമ രണ്ടാമതെത്തി.