
മാഡ്രിഡ്: കരീം ബെന്‍സേമയുടെ ഇരട്ടഗോളുകളുടെ മികവിൽ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മികച്ച വിജയം. വലന്‍സിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ജയത്തോടെ റയല്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയുമായി കേവലം രണ്ടുപോയിന്റുകള്‍ മാത്രം വ്യത്യാസത്തിലാണ്.
കളിയുടെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും വീണത്. ബെന്‍സേമ 61,86 മിനിറ്റുകളിലാണ് വലന്‍സിയയുടെ വല ചലിപ്പിച്ചത്. തുടര്‍ന്ന് 74-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അസെന്സിയേയും ഗോള്‍ നേടി.
ഏദൻ ഹസാഡാണ് ബെന്‍സേമയുടെ ആദ്യഗോളിന് വഴിയൊരുക്കിയത്. അസെന്‍സിയോയുടെ ഗോളിന് വഴിതെളിച്ചത് ഫെര്‍ലാന്റ് മെന്‍ഡി നല്കിയ മികച്ച പാസ്സായിരുന്നു.
243 ഗോളുകളുകളാണ് ബെൻസേമ റയലിനായി ഇതുവരെ നേടിയത്. റയലിനായി ഏറ്റവുമധികം ഗോള്‍ നേടിയ അഞ്ചാമത്തെ താരമാണ് ബെന്‍സേമ. 450 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്.