Football

പി.എസ്.ജി. യുടെ 50 വർഷത്തെ സ്വപ്നം തകർത്ത് ബയേൺ | UEFA Champions League

Bayern Munich Wins Champions League Title Beats PSG

UEFA Champions League Final Bayern win / ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ വന്ന പി എസ് ജിക്ക് കണ്ണീരോടെ മടക്കം. 50 വർഷത്തെ സ്വപ്നമാണ് പോർചുഗലിലെ ലിസ്ബണിൽ പൊളിഞ്ഞത്. ലിസ്ബണിൽ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയവുമായി ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി. ആറാം തവണയാണ് ബയേൺ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.

പി എസ് ജി ആയിരുന്നു മെച്ചപ്പെട്ട അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിച്ചത്. 19ആം മിനുട്ടിൽ ആദ്യ നല്ല അവസരം വന്നു. എമ്പപ്പെയുടെ പാസ് സ്വീകരിച്ച നെയ്മർ തൊടുത്ത ഷോട്ട് നൂയർ തലനാരിഴക്കാണ് രക്ഷപ്പെടുത്തിയത്. 22ആം മിനുട്ടിൽ ബയേണിന്റെ ലെവൻഡോസ്കിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ എംബപ്പേക്കും, ഡി മരിയ്ക്കും കിട്ടിയ നല്ല അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല.

UEFA Champions League Final Bayern win

രണ്ടാം പകുതയിലും മത്സരത്തിന്റെ വേഗത ഇരുടീമുകളും കൂട്ടിയില്ല. എന്നാൽ പന്ത് കൈവശം വെച്ച് കളി തുടങ്ങിയ ബയേൺ മ്യൂണിക്ക് 59ആം മിനുട്ടിൽ പി എസ് ജി ഡിഫൻസ് ഭേദിച്ചു. റൈറ്റ് വിങ്ങിൽ നിന്ന് കിമ്മിച്ച് കൊടുത്ത ചിപ് ക്രോസ് പെനാൾട്ടി ബോക്സിൽ കാത്തുനിന്ന കോമന്റെ തലയ്ക്ക് പാകത്തിൽ വന്നു. ഫ്രഞ്ച് താരത്തിന്റെ ഹെഡർ കെയ്ലർ നവസിനെ കാഴ്ചക്കാരനാക്കി വലയിൽ.

ഈ ഗോളോടെ മത്സരത്തിന്റെ വേഗം കൂടിയെങ്കിലും മികച്ച അവസരങ്ങളിൽ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല. എംബപ്പേയും ഡിമരിയയും ആക്രമിച്ചു കളിച്ചു എങ്കിലും ന്യൂയറിനെ മറികടന്ന് വലകുളക്കാൻ കഴിഞ്ഞില്ല.

UEFA Champions League Final Bayern win. Bayern Munich Wins Champions League Title, Beats PSG

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

ansu fati shall lead barcelona after messi
Football

മെസ്സിക്ക് ശേഷം ബാഴ്‌സിലോണ നയിക്കുന്നതാരെന്ന് പ്രഖ്യാപിച്ചു എറ്റു

മെസ്സിക്ക് ശേഷം ബാഴ്‌സയെ നയിക്കാൻ അൻസു ഫറ്റിനെ കൊണ്ട് കഴിയുമെന്ന് പ്രഖ്യാപിച്ചു മുൻ ബാഴ്‌സ താരം സാമുവൽ എറ്റു. ബാഴ്സലോണയിൽ ...
Argentina football legend Diego Maradona passes away
Football

അർജന്റീന ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോൾ ആരാധകർക്കും വേദജനകമായ വാർത്ത. അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 60 ...