ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ടെന്നീസ് താരം റോജർ ഫെഡറർ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ 803 കോടി രൂപയാണ് ഫെഡററുടെ ഈ വർഷത്തെ സമ്പാദ്യം. ആദ്യമായാണ് ഒരു ടെന്നീസ് താരം ഈ പട്ടികയിൽ ഒന്നാമത് എത്തുന്നത്. ഫൂട്ബാൾ താരങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചതാണ് ഫെഡറർ ഒന്നാം സ്ഥാനത്ത് എത്താൻ കാരണമായത്.
പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 793 കോടിയുമായി രണ്ടാംസ്ഥാനത്താണ്. ലിയോണൽ മെസ്സി 785 കോടിയുമായി മൂന്നാം സ്ഥാനത്തും, ബ്രസീലിന്റെ നെയ്മർ 721 കോടിയുടെ നാലാം സ്ഥാനത്തും ആണ്.
കളിക്കാരുടെ സമ്മാനത്തുക, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഫീസ്, ശമ്പളം, കരാർ തുക, റോയൽറ്റി എന്നിവയാണ് പ്രതിഫലം കണക്കാക്കാൻ പരിഗണിക്കുന്നത്. കോവിഡ് മഹാമാരി വ്യാപിച്ചതോടെ മിക്ക കായിക താരങ്ങളുടെയും പ്രതിഫലം കുറച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യ 100ൽ സ്ഥാനം പിടിച്ചു. കോഹ്ലിയുടെ സമ്പാദ്യം 196 കോടി രൂപയാണ്. കഴിഞ്ഞ വർഷം 96‐ാം സ്ഥാനത്ത് ആയിരുന്ന കോഹ്ലി, ഇത്തവണ 66‐ാം സ്ഥാനത്താണ്.