hardik-pandya-natasa-images
Sports

നടാസ സ്റ്റാൻ‌കോവിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് ഹാർദിക്

നടാസ സ്റ്റാൻ‌കോവിച്ച് ഗർഭിണിയാണെന്നും അവർ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്നും ഹാർദിക് പാണ്ഡ്യ അറിയിച്ചതിന് ശേഷം, ധാരാളം ആശംസകൾ ആണ് പലഭാഗത്ത് നിന്നും ലഭിച്ചത്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ദമ്പതികളെ അഭിനന്ദിച്ചു.

ഐ‌പി‌എല്ലിൽ ഹാർദിക് കളിക്കുന്ന ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ആദ്യം മറുപടി നൽകിയത്. ഈ വർഷം ജനുവരി ഒന്നിന് ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.

ഇൻസ്റ്റാഗ്രാമിലെ ഹാർദിക്കിന്റെ പോസ്റ്റിന് മറുപടിയായി കോഹ്ലി എഴുതി: “നിങ്ങളുടെ കുടുംബത്തിലെ മൂന്നാമത്തെ അംഗത്തിന് വളരെയധികം സ്നേഹവും അനുഗ്രഹങ്ങളും”. കോച്ച് രവിശാസ്ത്രിയും ഹാർദിക്കിനും നതാസയ്ക്കും ആശംസകൾ അറിയിച്ചു.

നിരവധി ചിത്രങ്ങൾ ആണ് ഹാർദിക് പങ്കുവെച്ചത്, “നതാസയും ഞാനും ഒരുമിച്ച് ഒരു മികച്ച യാത്ര നടത്തി, അത് മെച്ചപ്പെടാൻ പോകുകയാണ്,” ഹാർദിക് ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകി.

Also Read | മെസ്സിയും റൊണാൾഡോയും ഇല്ല; കായികലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ?

“ഉടൻ തന്നെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ ജീവിതത്തെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ ഞങ്ങൾ പുളകിതരാണ്, ഒപ്പം നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

virat kohli and t natarajan
Cricket

ആദ്യ കുഞ്ഞിനെ ഇതുവരെ കാണാനാകാതെ നടരാജൻ; പ്രസവ അവധിയുമായി കോഹ്ലി

ആർ അശ്വിൻ, ടി നടരാജൻ തുടങ്ങിയ ബൗളർമാർക്കുള്ള പരിഗണന പക്ഷപാതപരമാണെന്ന് സുനിൽ ഗവാസ്‌കർ. ഇന്ത്യൻ ടീമിനുള്ളിൽ വ്യക്തമായ ഭിന്നതയുണ്ടെന്ന് സൂചനയാണ് ...