Sports

മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി ഷാക്കിബ് അൽ ഹസൻ

shakib-al-hassan-bangadesh-cricket-player
shakib al hassan bangadesh cricket player

2019 ലോകകപ്പിൽ ആയിരുന്ന ഷാക്കിബ് ആദ്യമായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത ഷാക്കിബ് 606 റൺസ് നേടുകയും ഒരു ലോകകപ്പിൽ 600 ലധികം നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.

സച്ചിൻ, മാത്യു ഹിഡൻ രോഹിത് ശർമ എന്നിവരാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങൾ. ഷാക്കിബ് 606 നേടുകയും 11 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

എന്നാൽ മൂന്നാം നമ്പറിൽ ഇറങ്ങുന്നതിനുള്ള കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ് ഷാക്കിബ്. എ ബി ഡിവില്ലിയേഴ്സ് ആണ് തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുവാൻ പ്രേരിപ്പിച്ചത്.

ബംഗ്ലാദേശ് ലീഗിൽ കളിക്കുന്ന സമയത്ത് മൂന്നാം നമ്പറിൽ ഇറങ്ങുന്ന സാധ്യതകളെക്കുറിച്ച് ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. മൂന്നാം നമ്പറിൽ ഇറങ്ങിയാൽ കൂടുതൽ റൺസ് നേടുവാനും ടീമിനെ വിജയിപ്പിക്കുവാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു പറഞ്ഞു.

മധ്യ ഓവറുകളിൽ ഇറങ്ങി 70 – 80 റൺസ് നേടുക എന്നതാണ് ടീം മാനേജ്‌മെന്റ് നൽകിയിട്ടുള്ള ദൗത്യം. എന്നാൽ മൂന്നാം നമ്പറിൽ ഇറങ്ങിയാൽ 120 റൺസ് വരെ നേടാൻ സാധിക്കുമെന്ന് എ.ബി.ഡി. പറഞ്ഞു. ഈ വാക്കുകൾ മൂന്നാം നമ്പറിൽ ഇറങ്ങാൻ തന്നെ പ്രേരിപ്പിക്കുകയും ടീമിന് വേണ്ടി കൂടുതൽ റൺസ് നേടുവാനും സാധിച്ചു. ഷാക്കിബ് പറഞ്ഞു.


You may also like

More in:Sports

Comments are closed.