

ഒടുവിൽ ബി.എസ്.എൻ.എൽ. 4G എത്തി; രാജ്യവ്യാപകമായി 4G എത്തിക്കുവാൻ തായ്യാറെടുത്ത് ബി.എസ്.എൻ.എൽ.
രാജ്യ വ്യാപകമായി 4G സർവ്വീസുകൾ ആരംഭിക്കുന്നതിന് 11,000 കോടി രൂപ ചെലവഴിച്ച് പദ്ധതികൾ പൂർത്തിയാക്കി വരികയാണ് ബി.എസ്.എൻ.എൽ.
ഇന്ത്യ മുഴുവനും 50,000 പുതിയ 4G സൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ടെണ്ടറുമായി കമ്പനി രംഗത്തെത്തി. കരാറിനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 8 ഉം ബിഡ്ഡുകൾ മെയ് ൯ നും ആരംഭിക്കും. കൂടാതെ നിലവിൽ ഉള്ള 2G , 3G സൈറ്റുകൾ 4G യിലേക്ക് അപ് ഗ്രേഡ് ചെയ്യും.
കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികൾക്കായി 70,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുനരുജ്ജീവന പാക്കേജിൻ്റെ വലിയൊരു ഭാഗം – 29,937 കോടി രൂപ – 50 വയസ്സിന് മുകളിലുള്ള ജീവനക്കാർക്കുള്ള വോളണ്ടറി റിട്ടയർമെന്റ് സ്കീമിനായി മാറ്റിവെച്ചു.
78,300 ബിഎസ്എൻഎൽ ജീവനക്കാരും, ബിഎസ്എൻഎലിൻ്റെ കീഴിൽ ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉള്ള എം.ടി.എൻ.എല്ലിൽ. 14,378 പേരും വിആർഎസ് തിരഞ്ഞെടുത്തു.