Technology

കൊറോണ വൈറസിനെക്കാളും വേഗത്തിൽ പടരുന്ന വ്യാജസന്ദേശങ്ങൾക്ക് നിയന്ത്രണങ്ങളുമായി വാട്സ് ആപ്പ്.

fakenews-whats-app

വാട്ട്‌സ്ആപ്പ് ജനപ്രിയമാണ് എന്നതിൽ സംശയമില്ല, പക്ഷേ അതിനേക്കാൾ വലിയ ദോഷവും വാട്സ് ആപ്പിന് ഉണ്ട്. ഇന്ന് ഏറ്റവും കൂടുതൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വാട്സ് ആപ്പ് വഴിയാണ്. വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിൽ വ്യാജവാർത്തകൾ തടയാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്‌തെങ്കിലും അതെല്ലാം പരാജയം ആയിരുന്നു. വാട്സ് ആപ്പിൻ്റെ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയാണ് വ്യാജ വാർത്തകളുടെ പ്രധാന കേന്ദ്രം.

വാട്ട്‌സ്ആപ്പ് ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്തവയാണ് അതിനാൽ വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ ഫേസ്ബുക്കിൻ്റെ നിയന്ത്രണത്തിൽ ആയിട്ടും അതിനെ ശരിയായ രീതിയിൽ കൊണ്ട് വരാൻ ഇതുവരെയും സാധിച്ചിട്ടില്ല.

ഇപ്പോൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോകുകയാണ് വാട്സ് ആപ്പ്:

ഒരു ചാറ്റിൽ ഒരു തവണ മാത്രമേ സന്ദേശം കൈമാറാൻ കഴിയൂ. വാട്ട്‌സ്ആപ്പ് ‘പതിവായി’ കൈമാറുന്ന സന്ദേശങ്ങൾക്ക് പരിധി ബാധകമാണ്. സാധാരണഗതിയിൽ സംഭവിക്കുന്നതുപോലെ, ഒരാൾക്ക് അയച്ച മെസ്സേജ് അത് മറ്റ് പലരിലേക്കും അഞ്ച് തവണ വരെ മാത്രമേ കൈമാറാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കൂ. നിങ്ങൾക്ക് ഒരു മെസ്സേജ് അഞ്ച് തവണ വരെ മറ്റു പലരിലേക്കും ഫോർവേഡ് ചെയ്യാം അത് കഴിഞ്ഞാൽ, വാട്ട്‌സ്ആപ്പിൻ്റെ പുതിയ ഫോർവേഡ് ‘പരിധി’ ആക്റ്റീവ് ആകും പിന്നെ ആ സന്ദേശം ആർക്കും അയക്കാൻ സാധിക്കില്ല.

ഇതിനർത്ഥം, നിങ്ങൾക്ക് ലഭിക്കുന്ന ഒരു മെസ്സേജ് അഞ്ച് തവണ ഫോർവേഡ് ചെയ്യപ്പെട്ടതിന് ശേഷം ആണ് ലഭിക്കുന്നതെങ്കിൽ അത് മറ്റാർക്കും ഫോർവേഡ് ചെയ്യുവാൻ സാധിക്കില്ല. കൊറോണ വ്യാപിച്ചികൊണ്ടിരിക്കുമ്പോൾ അതിനേക്കാൾ വേഗത്തിൽ വ്യാജ സന്ദേശങ്ങളും പ്രചരിക്കുകയാണ് അത് നിയന്ത്രിക്കാൻ വേണ്ടിയാണ് ഈ പുതിയ നിയന്ത്രണം.

“പുതിയ സവിശേഷതയെക്കുറിച്ച് വാട്ട്‌സ്ആപ്പ് പറയുന്നത്”, മറ്റുള്ളവർക്ക് കൈമാറുന്നതിനുമുമ്പ് ഗൂഗിളിൽ ഒരു സന്ദേശത്തിൻ്റെ ആധികാരികത പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷതയിലാണ് ഇത് പ്രവർത്തിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.

പതിവായി കൈമാറുന്ന സന്ദേശങ്ങൾക്ക് അടുത്തായി ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ പ്രദർശിപ്പിക്കുകയും, അവിടെ ഉപയോക്താക്കൾക്ക്, ലഭിച്ച സന്ദേശത്തിൻ്റെ ആധികാരികത സെർച്ച് ചെയ്ത് കണ്ടെത്താൻ ഉള്ള ഒരു ഓപ്ഷൻ നൽകുന്നതിന് വേണ്ടിയുള്ള ആശയവും വാട്സ് ആപ്പിൻ്റെ പരിഗണനയിൽ ഉണ്ട്. ഇതിലൂടെ ഒരു സന്ദേശം കൈമാറുന്നതിനുമുമ്പ് ഈ സന്ദേശങ്ങൾ രണ്ടുതവണ പരിശോധിക്കുന്നതിനും അഭ്യൂഹങ്ങളുടെ വ്യാപനം കുറയ്ക്കാനും സഹായിക്കും. ഇത് നിലവിൽ പരിശോധനയിലാണെന്നും കൂട്ടിച്ചേർത്തു.

You may also like

Jio-Qualcomm 5G Solutions test successful
Tech Info

1 ജി.ബി.പി.എസ്. വേഗതയിൽ സഞ്ചരിക്കാൻ ഇന്ത്യയും

സ്വന്തമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ജിയോ. സെക്കന്‍ഡില്‍ ഒരു ജിബി ഡാറ്റ കൈമാറുന്നത്ര വേഗതയിലുള്ള അഞ്ചാം ...

More in:Technology

Comments are closed.