Apps

നിരോധിച്ച പബ്‌ജിയ്ക്ക് പകരം പുതിയ പബ്‌ജി | PABJE A Desi Alternative to PUBG

PABJE A DESI ALTERNATIVE TO PUBG

PABJE A Desi Alternative to PUBG / കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച പബ്ജിയെ (PUBG) കോപ്പിയടിച്ച് പബ്‌ജി (PABJE) എന്ന മൊബൈൽ ഗെയിം. പ്ലേസ്റ്റോറിലെ ഗെയിം വിവരണം മുതൽ പേരും കൺസപ്റ്റുമൊക്കെ പബ്ജിയിൽ നിന്ന് കോപ്പിയടിച്ചതാണ്.

സ്പെലിങ്ങിൽ വ്യത്യാസം വരുത്തി എന്നാൽ ഉച്ചാരണത്തിൽ പബ്‌ജി എന്ന് വായിക്കുന്ന രീതിയിൽ ആണ് പുതിയ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. പബ്ജി നിരോധനത്തിനു പിറ്റേന്ന് പ്ലേസ്റ്റോറിലെത്തിയ ഈ ഗെയിം ഇതിനോടം ഒരു ലക്ഷത്തിലധികം പേർ ഡൌൺലോഡ് ചെയ്തു.

pubg alternative games

പക്ഷേ, മോശം ഗ്രാഫിക്സും കൂടുതൽ പരസ്യങ്ങളും കാരണം 2.3 ആണ് പ്ലേസ്റ്റോറിൽ റേറ്റിങ്. സെപ്റ്റംബർ രണ്ടാം തിയതിയാണ് പബ്ജിയടക്കം 118 ആപ്പുകൾ നിരോധിച്ചു കൊണ്ട് ഐടി മന്ത്രാലയം ഉത്തരവിറക്കിയത്. ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് കേന്ദ്രം ആപ്പുകൾ നിരോധിച്ചത്.

ദക്ഷിണ കൊറിയൻ ഗെയിമാണെങ്കിലും ചൈനീസ് ടെക് ഭീമന്മാരായ ടെൻസെൻ്റാണ് പബ്ജി മൊബൈൽ പതിപ്പിൻ്റെ ഉടമകൾ. ഇന്ത്യയിൽ 3.3 കോടിയോളം ആളുകളാണ് പബ്ജി കളിച്ചിരുന്നത്. ഗെയിമിൻ്റെ ഡെസ്ക്ടോപ്പ് പതിപ്പിൻ്റെ ഉടമകൾ ദക്ഷിണ കൊറിയൻ കമ്പനി തന്നെയാണ്. അതിന് ഇന്ത്യയിൽ വിലക്കില്ല.

PABJE a desi alternative to PUBG Mobile. After the Indian government banned PUBG Mobile and PUBG Mobile Lite, Indians introduced PABJE

You may also like

how-to-use-whatsapp-pay
Apps

വാട്സാപ്പ് പേ ഇന്ത്യയിൽ; വാട്‍സാപ്പിലൂടെ പണം ഇടപാടുകൾ നടത്താം

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റിന് ഇനി പുതിയ മുഖം. വാട്‌സ്ആപ്പ് പേ ഓപ്ഷൻ ലഭ്യമാകുന്നതിനായി നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ...
Whatsapp New Features
Apps

ഏറ്റവും പുതിയ സവിശേഷതകളുമായി വാട്സ് ആപ്പ് ഉടൻ എത്തും | Whatsapp New Features

Whatsapp New Features | ലളിതമായ ഉപയോഗത്തിനും സുരക്ഷയ്ക്കും ചാറ്റുകൾ രസകരമാക്കുന്നതിനും നിരവധി സംവിധാനങ്ങൾ ഇതിനോടകം തന്നെ വാട്ട്സ് ആപ്പ് ...

More in:Apps

Comments are closed.