
ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റിന് ഇനി പുതിയ മുഖം. വാട്സ്ആപ്പ് പേ ഓപ്ഷൻ ലഭ്യമാകുന്നതിനായി നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ 160 ലധികം ബാങ്കുകൾ പിന്തുണയ്ക്കുന്ന തത്സമയ പേയ്മെന്റ് സംവിധാനമായ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വാട്ട്സ്ആപ്പ് പേ ഉപയോഗിക്കും.
വാട്ട്സ്ആപ്പ് പേയുടെ വരവ് Google Pay, PhonePe, Paytm എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ആയിരിക്കും. നിലവിൽ ഏറ്റവും കൂടുതൽ പേർ കൂടുതൽ സമയം ചെലവഴിക്കുന്ന മെസ്സേജിങ് ആപ്പ് ആണ് വാട്സാപ്പ്. അതുകൊണ്ട് തന്നെ പേയ്മെന്റ് ഓപ്ഷൻ കൂടി വരുന്നതോടെ വളരെ എളുപ്പത്തിൽ പേയ്മെന്റ് ചെയ്യാം എന്ന രീതിയിൽ കൂടുതൽ പേർ മറ്റ് പേയ്മെന്റ് ആപ്പുകൾ ഒഴിവാക്കി വാട്സാപ്പ് ഉപയോഗിക്കാൻ തുടങ്ങും.
Also Read | 1 ജി.ബി.പി.എസ്. വേഗതയിൽ സഞ്ചരിക്കാൻ ഇന്ത്യയും
ഇന്ന് കൂടുതൽ പേരും ഫേസ്ബൂക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയാണ് ബിസിനസ്സ് പ്രൊമോഷനായി ഉപയോഗിക്കുന്നത്. വാട്സ്ആപ്പ് പേയ്മെന്റ് സൗകര്യം നിലവിൽ വന്നതോടെ വളരെ വേഗത്തിൽ ഓൺലൈനായി പണം കൈമാറാൻ സഹായിക്കും എന്നത് ചെറുകിട ബിസിനസുകാർക്കും വളരെ ഉപയോഗ പ്രദമായിരിക്കും.
നിലവിൽ ഇന്ത്യയിലെ 2 കോടി വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കാണ് വാട്സാപ്പ് പേ സൗകര്യം ലഭ്യമാകുക. ഘട്ടം ഘട്ടമായി കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ ലഭ്യമാകും. കാരണം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻസിപിഐ) ഒരു മൂന്നാം കക്ഷി പേയ്മെന്റ് ആപ്ലിക്കേഷന് ഇന്ത്യയിലെ മൊത്തം യുപിഐ ഇടപാടുകളുടെ പരമാവധി 30 ശതമാനം മാത്രമേ പ്രതിമാസ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയൂ. വാട്സ്ആപ്പിന് ഇന്ത്യയിൽ 40 കോടിയിലധികം ഉപയോക്താക്കളുണ്ട്.
Summary: WhatsApp Pay is Now in India How To Set Up WhatsApp Pay, WhatsApp Pay will use the unified Payments Interface.