Technology

സോഷ്യൽ മീഡിയയിൽ പുതിയ വിപ്ലവങ്ങൾക്ക് വഴിതുറക്കുന്ന മെസ്സഞ്ചർ റൂം.

facebook messeger room new features
facebook messeger room new features

ലോകം മുഴുവനും ഉള്ള ആളുകൾ അവരുടെ ലോകം സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയതോടെ സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ പരസ്പരം കാണാൻ കഴിയാത്ത അവസ്ഥയിൽ എത്തി. എല്ലാവരും വാട്സ് ആപ്പ്, മെസ്സഞ്ചർ ആപ്പുകൾ വഴി വീഡിയോ കാൾ കൂടുതൽ ചെയ്യാൻ തുടങ്ങി. എന്നാൽ അതിന് പരിമിതികൾ ഉള്ളതിനാൽ എല്ലാവരെയും ഒരുമിച്ച് വിളിക്കാൻ സാധിക്കില്ല.



എന്നാൽ ആ പരിമിതികൾക്ക് ഇന്ത്യയിൽ ഒരാഴ്ച്ച കൂടിയേ ആയുസുള്ളൂ. ഫേസ്‌ബുക്ക് മെസ്സഞ്ചർ റൂം അടുത്ത ആഴ്ച മുതൽ ലോകം മുഴുവനും ലഭ്യമാകും. നിലവിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ലഭ്യമാണ്.

നിലവിൽ ഒരുപാട് ആൾക്കാരുമായി വീഡിയോ കാൾ ചെയ്യുന്നതിന് സ്വീകാര്യമായ ആപ്പുകൾ ഇപ്പോൾ ലഭ്യമല്ല. സൂം പോലെയുള്ള ആപ്പുകൾ സൗഹൃദത്തിനപ്പുറം പ്രൊഫെഷണൽ ആയി ഉപയോഗിക്കുന്നവയാണ്.

മെസ്സഞ്ചർ റൂം ഒരു ഗ്രൂപ്പ് വീഡിയോ കാളിങ് ആപ്പ് ആണ്. ഒരേ സമയം 50 പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയും. ഇതിന് സമയ പരിധി ഇല്ലെന്നതാണ് മറ്റൊരു പ്രെത്യേകത. ഫേസ്ബുക്ക്, മെസ്സഞ്ചർ എന്നിവ ഉപയോഗിച്ച് സൗജന്യമായി നമുക്ക് റൂം സൃഷ്ടിക്കുവാൻ കഴിയും. വൈകാതെ ഈ സൗകര്യം ഇസ്റാഗ്രാമിലും, വാട്സ് ആപ്പിലും ലഭിക്കും. ജന്മദിനത്തിൽ സുക്കർബർഗ് തൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇത് അറിയിച്ചത്.



ആപ്പിൻറ്റെ പ്രേത്യേകതകൾ:

നമുക്ക് പ്രൈവറ്റ് റൂം ഉണ്ടാക്കി അതിൽ നമ്മുടെ ഫ്രണ്ട്സിനെ ക്ഷണിക്കാം, അല്ലെങ്കിൽ നിലവിൽ ഉള്ള ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടിയോ, പുതിയൊരു ഇവെന്റിന് വേണ്ടിയോ റൂമുകൾ സൃഷ്ടിക്കാം. അതിന് ശേഷം അതിലെ 50 പേരുമായി വീഡിയോ കാൾ ചെയ്യാം.

നിങ്ങളെ ന്യൂസ് ഫീഡിന്റെ മുകളിൽ ഒരു റൂം സൃഷ്ടിക്കാം. ഇതിൽ മറ്റ് വീഡിയോ കോൺഫറൻസ് ആപ്പ് പോലെ സമയം ക്രമീകരിക്കേണ്ടതില്ല.

Also Read | ആപ്പിളിൻറെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐഫോൺ എസ്.ഇ. ഇന്ത്യൻ വിപണിയിൽ.

“മറ്റ് വീഡിയോ കോൺഫറൻസിംഗ് ടൂളുകൾ പോലെ ഹാങ്ഔട്ട് ചെയ്യുന്നതിന് നിങ്ങൾ സമയം ഷെഡ്യൂൾ ചെയ്യേണ്ടതില്ല – ഇത് വളരെ ആകർഷണീയവും രസകരവുമാണ്. ഞങ്ങൾ ഇത് നിർമ്മിക്കുന്നതിനാൽ ഇത് ഉപയോഗിക്കുന്നത് ഞാൻ വളരെ ആസ്വദിച്ചു.

എനിക്ക് ചുറ്റും കണ്ടിരുന്ന ധാരാളം ആളുകളെ കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ഇനി അവരെ കാണാൻ എൻ്റെ സ്വന്തം ടൗണിലേക്ക് വിളിച്ചുവരുത്തേണ്ടതില്ല. ഇത് പരീക്ഷിച്ചുനോക്കൂ, നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് കാണാൻ എനിക്ക് താൽപ്പര്യമുണ്ട്”. സുക്കർബർഗ് തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

You may also like

More in:Technology

pol app kerala police app
Technology

കേരള പൊലീസിൻറെ എല്ലാ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ: എന്തെല്ലാം സേവങ്ങൾ ലഭ്യമാണെന്ന് വിശദമായി അറിയാം

തിരുവനന്തപുരം: പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ...
facebook shops for small business
Technology

ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ വിൽപ്പന സാധ്യമാകുന്ന ഫേസ്ബുക് ഷോപ്പ്സ്.

ചെറുകിട ബിസിനസുകൾക്ക് വലിയൊരു സഹായം ആകുന്ന ഫേസ്ബുക്ക് ഷോപ്‌സ് സുക്കർബർഗ് തൻ്റെ ഫേസ്ബുക് പേജിലൂടെ വെളിപ്പെടുത്തി. ...
whats app will allow video call more than 4 people
Technology

ഒരേ സമയം നാലിൽ കൂടുതൽ പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയുന്ന സൗകര്യവുമായി വാട്സ് ആപ്പ്

ഒരേ സമയം നാലിൽ കൂടുതൽ പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയുന്ന സവിശേഷത നടപ്പാക്കാൻ ഒരുങ്ങി ...

Comments are closed.