Technology

ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ വിൽപ്പന സാധ്യമാകുന്ന ഫേസ്ബുക് ഷോപ്പ്സ്.

facebook shops for small business
facebook shops for small business

ചെറുകിട ബിസിനസുകൾക്ക് വലിയൊരു സഹായം ആകുന്ന ഫേസ്ബുക്ക് ഷോപ്‌സ് സുക്കർബർഗ് തൻ്റെ ഫേസ്ബുക് പേജിലൂടെ വെളിപ്പെടുത്തി. ഏത് സ്ഥാപനത്തിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഫെയ്സ്ബുക്ക് ഷോപ്പ്‌സിൽ അവരുടെ ഇഷ്ടാനുസരണം ലിസ്റ്റ് ചെയ്യാൻ സാധിക്കും.



ഫേസ്ബുക്ക് ഷോപ്പ്‌സില്‍ ബിസിനസുകാർക്ക് അവരുടെ ഫേസ്ബുക്ക് പേജ്, ഇന്‍സ്റ്റാഗ്രാം, സ്റ്റോറീസ് എന്നിവയില്‍ അവരുടെ പ്രോഡക്ടുകൾ ലിസ്റ്റ് ചെയ്യാൻ കഴിയും. ഉപഭോഗ്താക്കൾ തെരെഞ്ഞെടുത്ത പ്രോഡക്റ്റിന്റെ ടാഗില്‍ ക്ലിക്ക് ചെയ്ത് ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യാനുള്ള പേജിലേക്ക് പോകാന്‍ സാധിക്കും.

“ചെറുകിട-ഇടത്തരം കച്ചവടക്കാരെ ഓണ്‍ലൈന്‍ ബിസിനസിലേക്ക് കൊണ്ടുവരിക അതുവഴി ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കുക എന്നതാണ് ലക്ഷ്യമെന്ന്.” ഫേസ്ബുക്കിന്റെ പ്രോഡക്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയറക്റ്റര്‍ ജോര്‍ജ് ലീ പറയുന്നു.

എന്നാൽ ചെറുകിട കച്ചവടക്കാരെ ഓൺലൈൻ വ്യാപാരത്തിലേക്ക് എത്തിച്ച് റീറ്റെയ്ൽ മേഖലയിൽ സാന്നിധ്യമുറപ്പിക്കുകയാണ് ഫേസ്ബുക്കിൻറെ ലക്ഷ്യം. ജിയോയുമായുള്ള കരാറും ഇതിന് വലിയ സൂചനകൾ നൽകുന്നു.



മാത്രമല്ല ഇത്തരത്തിൽ ഫേസ്ബുക്കിലൂടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നവർ കൂടുതൽ ആളുകളിലേക്ക് തങ്ങളുടെ പ്രോഡക്റ്റ് എത്തുവാൻ പരസ്യം ചെയ്യുവാൻ ഭാവിയിൽ തയ്യാറാകും.

അതിലൂടെ കൂടുതൽ വരുമാനം ഫേസ്ബുക്കിന് നേടാൻ സാധിക്കും. കൂടാതെ ആമസോൺ, വാൾമാർട്ട് പോലെയുള്ള റീട്ടെയിൽ ഭീമന്മാരുടെ ആപ്പുകൾ ഉപയോഗിക്കുന്നവർ ആ സമയം കൂടി ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം / വാട്സ്ആപ്പ് എന്നിവയിൽ ചെലവഴിക്കും.

You may also like

More in:Technology

pol app kerala police app
Technology

കേരള പൊലീസിൻറെ എല്ലാ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ: എന്തെല്ലാം സേവങ്ങൾ ലഭ്യമാണെന്ന് വിശദമായി അറിയാം

തിരുവനന്തപുരം: പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ...
facebook messeger room new features
Technology

സോഷ്യൽ മീഡിയയിൽ പുതിയ വിപ്ലവങ്ങൾക്ക് വഴിതുറക്കുന്ന മെസ്സഞ്ചർ റൂം.

ലോകം മുഴുവനും ഉള്ള ആളുകൾ അവരുടെ ലോകം സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയതോടെ സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ പരസ്പരം ...
whats app will allow video call more than 4 people
Technology

ഒരേ സമയം നാലിൽ കൂടുതൽ പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയുന്ന സൗകര്യവുമായി വാട്സ് ആപ്പ്

ഒരേ സമയം നാലിൽ കൂടുതൽ പേരുമായി വീഡിയോ കാൾ ചെയ്യാൻ കഴിയുന്ന സവിശേഷത നടപ്പാക്കാൻ ഒരുങ്ങി ...

Comments are closed.