
800 വർഷങ്ങൾക്ക് ശേഷം വ്യാഴവും ശനിയും തമ്മിലുള്ള ഏറ്റവും അടുത്ത ഒരു സമാഗമം ആണ് ഈ വരുന്ന ആഴ്ചയിൽ സംഭവിക്കാൻ പോകുന്നത്. ഡിസംബർ 21ന് ആണ് വ്യാഴവും ശനിയും ഏറ്റവും അടുത്ത് എത്തുന്നത്. മാസങ്ങളായി ഈ രണ്ട് ഗ്രഹങ്ങൾ പരസ്പരം അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ 21 ന് അവ ഏറ്റവും അടുത്തെത്തും. ജ്യോതിശാസ്ത്രത്തിൽ ഇംഗ്ലീഷിൽ ഈ പ്രതിഭാസത്തിനെ ‘Great Conjunction‘ എന്നു വിളിക്കുന്നു.
സാധാരണ 20 വർഷത്തിൽ ഒരിക്കൽ ഈ പ്രതിഭാസം സംഭവിക്കുന്നു എന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഈ രണ്ട് ഗ്രഹങ്ങൾ എത്രയും അടുത്ത് എത്തുന്നത് 800 വർഷങ്ങൾക്കുള്ളിൽ ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ഇതിനെ Greatest “Great Conjuction” എന്നാണ് നാസ വിശേഷിപ്പിച്ചത്. ഇനി ഈ പ്രതിഭാസം 2080 ൽ മാത്രമേ സംഭവിക്കൂ എന്ന് നാസ പറയുന്നു. 2080 ലും ശനിയും വ്യാഴവും അടുത്തുവരുമെങ്കിലും ഇത്ര അടുത്തു കാണാനാകില്ല.
What is Great Conjuction. Get ready for the Great Conjunction of Jupiter and Saturn.

ഡിസംബർ 21-ന് ഭൂമിയിൽനിന്നു നോക്കിയാൽ ഇവർ തമ്മിലുള്ള ദൂരം ഒരു ഡിഗ്രിയുടെ പത്തിലൊരംശമേയുണ്ടാവൂ. നഗ്ന നേത്രങ്ങൾ കൊണ്ട് കൊണ്ട് കാണാൻ കഴിയില്ല.
ഡിസംബർ 2020-ൽ സന്ധ്യക്ക് സൂര്യൻ അസ്തമിച്ചതിനു ശേഷം ഈ രണ്ട് ഗ്രഹങ്ങൾ തെക്ക് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാകും.
Also Read | കള്ളിച്ചെടിയിൽ നിന്നും ലെതർ നിർമ്മിച്ച് 2 സംരംഭകർ
ശോഭ കൂടിയ വ്യാഴം ചക്രവാളത്തിന് അടുത്തും, ശനി വ്യാഴത്തിനു മുകളിൽ അൽപം തെക്കോട്ടു മാറിയും. ഒരു നല്ല ബൈനോക്കുലർ ഉണ്ടെങ്കിൽ രണ്ടു പേരേയും വെവ്വേറേ കാണാൻ കഴിയും. ഗലീലിയോയുടെ ദൂരദർശിനി കിട്ടിയാൽ വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങളേയും കാണം. ഭൂമിയില്‍ നിന്ന് കാഴ്ചയ്ക്ക് അടുത്താണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകളുടെ അകലത്തിലാണ് ഇവയുണ്ടാകുക.
ഗലീലിയോ ഗലീലി 1609 ല്‍ ടെലസ്കോപ് കണ്ടെത്തിയ ശേഷം ഇത്രയടുത്ത് ഇരു ഗ്രഹങ്ങളും എത്തുന്നത് ഇത് രണ്ടാം തവണ. ആദ്യം റിപ്പോര്‍ട്ട് ചെയ്ത മഹാ ഗ്രഹസമാഗമം 1623 ജൂലൈ 16 നായിരുന്നു. ഡിസംബര്‍ 21 ന് വൈകിട്ട് 5.28 മുതല്‍ 7.12 വരെ മഹാഗ്രഹ സമാഗമം ഇന്ത്യയില്‍ ദൃശ്യമാകും. തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തോടു ചേര്‍ന്നാണ് ഗ്രഹങ്ങള്‍ ഉദിക്കുക.
Buy Telescope
ഈ പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നത് ?
വ്യാഴം സൂര്യനെ ഒരു തവണ കറങ്ങിവരാൻ ഭൂമിയിലെ 11.8 വര്‍ഷവും, ശനി സൂര്യനെ ഒരു തവണ കറങ്ങിവരാൻ ഭൂമിയിലെ 29.5 വര്‍ഷവും സമയമെടുക്കും. അതായത് വ്യാഴത്തിലെ ഒരു വര്‍ഷം നമ്മുടെ 11.8 വര്‍ഷവും ശനിയിലെ ഒരു വര്‍ഷം നമ്മുടെ 29.5 വര്‍ഷവും. ഈ ഗ്രഹങ്ങളേക്കാള്‍ സൂര്യനുമായി ഭൂമി അടുത്തായതിനാല്‍ 365 ദിവസങ്ങൾ കൊണ്ടാണ് ഭൂമി സൂര്യനെ വലംവെക്കുന്നത്. ഈ സമയത്തെയാണ് നമ്മൾ ഒരു വർഷമായി കണക്കാക്കുന്നത്. ഭൂമിയുടെയും ഈ ഗ്രഹങ്ങളുടെയും പരിക്രമണവും വിവിധ അകലങ്ങളും കാരണം ഭൂമിയില്‍ നിന്ന് ഈ ഗ്രഹങ്ങളെ ഇത്രയടുത്ത് കാണാന്‍ ശരാശരി 397 വര്‍ഷങ്ങളെടുക്കും.

ശനിയുടെ 29.65 വർഷത്തെ വ്യാഴത്തിന്റെ 11.86 വർഷം കൊണ്ട് ഗുണിച്ചാൽ 351.65 കിട്ടും. ഈ സംഖ്യയെ അവയുടെ നക്ഷത്രവർഷങ്ങൾ കൊണ്ട് ഹരിക്കുമ്പോൾ 19.76 വർഷം കിട്ടും. അതുകൊണ്ടാണ് ശാസ്ത്രജ്ഞർ അടുത്ത പ്രതിഭാസം 20 വർഷങ്ങൾക്ക് ശേഷം നടക്കുമെന്ന പറയുന്നത്. എന്നാൽ എത്രയും അടുത്ത് കാണുവാൻ 800 വർഷത്തോളം കാത്തിരിക്കേണ്ടി വരും.
Buy Telescope
Summary: Get ready for the Great Conjunction of Jupiter and Saturn. It’s once in a lifetime. Jupiter and Saturn Head for Closest Visible Alignment in 800 Years.