
How to Consult Doctor Online Free / ഇന്ത്യന്‍ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡയബെറ്റിക്സ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ആര്‍സിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കല്‍ ഇൻസ്റ്റിറ്റൂട്ട് തിരുവനന്തപുരം തുടങ്ങിയ ആശുപത്രികളിലെ 30 ഓളം ഡോക്ടര്‍മാരാണ് വിവിധ ഷിഫ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്നത്.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉള്ള ആർക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും ചികിത്സ തേടാവുന്നതാണ്.
ആദ്യം https://esanjeevaniopd.in/kerala എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
സൈറ്റിന്റെ മുകള്‍വശത്തായി കാണുന്ന രജിസ്ട്രേഷന് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
പേഷ്യന്റ് രജിസ്ട്രേഷന് കോളത്തിനകത്ത് മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക.
മൊബൈലില്‍ വരുന്ന ഒടിപി ടൈപ്പ് ചെയ്യുക.
ഇനി വരുന്ന പേഷ്യന്റ് രജിസ്ട്രേഷന് കോളത്തില്‍ പേരും വയസും മറ്റ് വിവരങ്ങളും നല്കിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇത് കഴിഞ്ഞ് ലോഗിന്‍ ആകാന്‍ സമയമാകുമ്പോള്‍ മൊബൈലില്‍ മെസേജ് വരും. അപ്പോള്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂ.
മൊബൈലില്‍ വരുന്ന പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുമ്പോള്‍ ക്യൂവിലാകും.
ഉടന്‍ തന്നെ ഡോക്ടര്‍ വീഡിയോ കോള്‍ വഴി വിളിക്കും.
കണ്സള്ട്ടേഷന് കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാം.