How to

5 ലക്ഷം രൂപയുടെ കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷുറൻസ് എങ്ങനെ ലഭിക്കും. | Karunya Arogya Suraksha | Ayushman Bharat PMJAY

karunya-arogya-suraksha-ayushman-bharat-pmjay

Karunya Arogya Suraksha | Ayushman Bharat PMJAY | പ്രതിവർഷം 5 ലക്ഷം രൂപവരെ ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. ആയുഷ്മാൻ ഭാരത് – പ്രധാന മന്ത്രി ജൻ യോജന പദ്ധതിയുടെ കീഴിൽ വരുന്നതാണ് കാരുണ്യ സുരക്ഷാ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇന്ത്യയിലെ ദരിദ്രരും ദുർബലരുമായ ഏകദേശം 50 കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് പി.എം.ജെ.വൈ.

ഈ പദ്ധതിയിലൂടെ കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 42 ലക്ഷത്തിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ( ഏകദേശം 64 ലക്ഷം ഗുണഭോക്താക്കൾ ) ഇതിൻറെ പ്രയോജനം ലഭിക്കും. കേരളത്തിലും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രൈവറ്റ് ഹോസ്പിറ്റലുകളെ കൂടി ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഈ ഇൻഷുറൻസിന്റെ പ്രത്യേകതകൾ:

| ഇതിൻറെ പൂർണ്ണ ചെലവ് വഹിക്കുന്നത് സർക്കാരാണ്.
| ഈ പദ്ധതിയുടെ ഭാഗമായ ആശുപത്രികളിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
| കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിലും പ്രായത്തിലും നിബന്ധനകൾ ഒന്നും ഇല്ല.
| ഇൻഷുറൻസ് ലഭിക്കുന്ന സമയം മുതൽ നിലവിലുള്ള അസുഖങ്ങൾക്കും സൗജന്യ ചികിത്സ ലഭിക്കും.
| ഇന്ത്യയിലെവിടെയും ആയുഷ്മാൻ ഭാരതിന്റെ ഭാഗമായ ഏത് പൊതു-സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ചികിത്സ ലഭിക്കും.
| സ്വകാര്യ ആശുപത്രികൾക്ക് തുല്യമായി പൊതു ആശുപത്രികൾ ആരോഗ്യ സേവനങ്ങൾക്കായി പണം തിരികെ നൽകുന്നു.

ആർക്കാണ് ഈ ഇൻഷുറൻസ് ലഭിക്കുന്നത് ?

| ഒറ്റമുറി മാത്രം ഉള്ള വീടുകളിൽ പാർക്കുന്നവർ.
| വീടോ സ്ഥലമോ ഇല്ലാതെ കൂലിവേല ചെയ്തത് ജീവിക്കുന്നവർ.
| കുടുംബത്തിൽ 16 നും 59 വയസിനും ഇടയിൽ പ്രായമായ പുരുഷന്മാർ ഇല്ലാത്ത സ്ത്രീകൾ.
| അംഗവൈകല്യം ഉള്ളവർ.
| പട്ടികജാതി / പട്ടികവർഗ്ഗ കുടുംബങ്ങൾ.
| അഗതികൾ / പാർപ്പിടമില്ലാത്തവർ.
| നിർമ്മാണത്തൊഴിലാളി / പ്ലംബർ / മേസൺ / ലേബർ / / പെയിന്റർ / വെൽഡർ / സെക്യൂരിറ്റി ഗാർഡ് / സ്വീപ്പർ / ശുചിത്വ പ്രവർത്തകൻ / ട്രാൻസ്പോർട്ട് വർക്കർ / ഡ്രൈവർ / കണ്ടക്ടർ.
| ചെറിയ സ്ഥാപനത്തിലെ ഷോപ്പ് വർക്കർ / അസിസ്റ്റന്റ് / പ്യൂൺ / ഹെൽപ്പർ / ഡെലിവറി അസിസ്റ്റന്റ് / അറ്റൻഡന്റ് / വെയിറ്റർ.
| ഇലക്ട്രീഷ്യൻ / മെക്കാനിക് / അസംബ്ലർ / റിപ്പയർ വർക്കർ.
| പ്രാകൃത ഗോത്ര വിഭാഗങ്ങൾ.

അർഹരല്ലാത്തവർ

സ്വന്തമായി 2/3/4 വീലർ വാഹനം ഉള്ളവർ, മത്സ്യ ബന്ധന ബോട്ടുള്ളവർ, കാർഷിക ആവശ്യത്തിന് വേണ്ടി 3/4 വീലർ യന്ത്ര ഉപകരണങ്ങൾ ഉള്ളവർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, കുടുംബത്തിൽ 10000 കൂടുതൽ മാസാവരുമാനം ഉള്ളവർ തുടങ്ങി സാമ്പത്തിക മുന്നോക്കം നിൽക്കുന്ന ആർക്കും ഈ പദ്ധതിയിൽ ചേരാൻ കഴിയില്ല.

എനിക്കും ഇൻഷുറൻസ് ലഭിക്കുമോ എന്നറിയാൻ എന്ത് ചെയ്യണം ?

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഇൻഷുറൻസ് ലഭിക്കാൻ നിങ്ങൾക്കും അർഹത ഉണ്ടെങ്കിൽ, ആധാർ സേവാ കേന്ദ്രത്തിൽ മതിയായ രേഖകളുമായി പോയി രജിസ്റ്റർ ചെയ്യുക. നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഈ ഇൻഷുറൻ ലഭിക്കാൻ അർഹനാണോ എന്നറിയാൻ ഇവിടെ (PMJY) ക്ലിക്ക് ചെയ്തത് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പർ നൽകുക. തുടർന്ന് ഒരു ഒ.ടി.പി.ലഭിക്കും. ആ ഒ.ടി.പി. എന്റർ ചെയ്ത് തുടർന്ന് വരുന്ന കോളങ്ങളിൽ നിങ്ങളുടെ വിവരങ്ങൾ കൊടുക്കുക.

You may also like

More in:How to

Comments are closed.