Mobiles

ഇനി ഐഫോൺ 5ജി യുഗം; പ്രത്യേകതകൾ അറിയാം | Apple iPhone 12 12 price in India

iphone-12-pro

Apple iPhone 12 12 price in India | 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആയ ഐഫോണ്‍ 12 പുറത്തിറക്കി. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ 4 വേരിയന്റുകളാണ് ഐഫോൺ 12 സീരിസിൽ അവതരിപ്പിച്ചത്. ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്.

iphone-12-apple-iphone-pro-1

അത്യാധുനിക സൗകര്യങ്ങള്‍ ഐഫോണ്‍ 12ൽ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന നിലവാരമുള്ള വീഡിയോ സ്ട്രീമിംഗ്, കൂടുതൽ‌ പ്രതികരിക്കുന്ന ഗെയിമിംഗ്, തത്സമയ സംവേദനാത്മകത എന്നിവയും ഇതിലൂടെ ലഭ്യമാകുമെന്നാണ് കമ്പനി മേധാവി ടിം കുക്ക് വ്യക്തമാക്കുന്നത്. സെക്കന്റില്‍ 4ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 200എംബിപിഎസ് അപ് ലോഡ് വേഗതയും ലഭിക്കുമെന്ന് ടിം കൂക്ക് വ്യക്തമാക്കുന്നു.

അത്യാകര്‍ഷകമായ അലൂമിനിയം രൂപകല്‍പനയില്‍ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണുള്ളത്. ഈ ഫോണുകള്‍ക്ക് യഥാക്രമം 6.1 ഇഞ്ച്, 2340 x 1080 പിക്‌സല്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണുള്ളത്. ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോണ്‍ ആണ് ഐഫോണ്‍ 12 മിനിയെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

iphone-12-images-2

വലിപ്പത്തില്‍ മാത്രമാണ് ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 മിനിയും തമ്മില്‍ വ്യത്യാസമുള്ളത്. സെറാമിക് ഷീല്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റ1രു പ്രത്യേകത. താഴെ വീഴുമ്പോള്‍ പോലും ഇത് ഫോണിന് ശക്തമായ സംരക്ഷണം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ആപ്പിൾ ഐഫോൺ 12 ലഭ്യമാകുന്നത്. എലഗന്റ് സില്‍വര്‍, ഡീപ്പ് ഗ്രൈഫൈറ്റ്, സ്റ്റണ്ണിങ് ഗോള്‍ഡ്, പസഫിക് ബ്ലൂ എന്നിങ്ങനെ നാല് വ്യത്യസ്ത പതിപ്പുകളാണ് ഐഫോണ്‍ 12 പ്രോയ്ക്കുള്ളത്.

ആപ്പിളിന്റെ ഏറ്റവും പുതിയ എ14 ചിപ്പ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് നിലവിലുള്ള ചിപ്സെറ്റിനേക്കാൾ 60 ശതമാനം വേഗമുള്ള ഗ്രാഫിക്സ് പ്രദാനം ചെയ്യും. 12 എംപി അൾട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിൾ ലെൻസുമായാണ് ഐഫോൺ 12 ലുള്ളത്.

Also Read | ആപ്പിളിന്റെ വമ്പൻ ദീപാവലി ഓഫർ; ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം

iphone-12-images

ഐഫോണ്‍ 12 മിനിയ്ക്ക് ഇന്ത്യയില്‍ 69900 രൂപയിലാണ് വില തുടങ്ങുന്നത്. 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ ഉണ്ടാവും. ഐഫോണ്‍ 12 ന്റെ വില തുടങ്ങുന്നത് 76900 രൂപയിലാണ്. ഒക്ടോബര്‍ 30 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. ഐഫോണുകൾക്കൊപ്പം ചാർജറും ഹെഡ്ഫോണുകളും നൽകുന്നില്ല. പകരം ടൈപ്പ് സി കേബിൾ മാത്രമാണ് ഐഫോൺ 12 ബോക്സിലുണ്ടാകുക.

iPhone 12 series prices of all variants

Coming to the all new iPhone 12, the series starts at Rs 69,900 in India.

iPhone 12 mini 64GB storage: Rs 69,900

iPhone 12 mini 128GB storage: Rs 74,900

iPhone 12 mini 256GB storage: Rs 84,900

iPhone 12 64GB storage: Rs 79,900

iPhone 12 128GB storage: Rs 84,900

iPhone 12 256GB storage: Rs 94,900

iPhone 12 Pro 128GB storage: Rs 1,19,900

iPhone 12 Pro 256GB storage: Rs 1,29,900

iPhone 12 Pro 512GB storage: Rs 1,49,900

iPhone 12 Pro Max 128GB storage: Rs 1,29,900

iPhone 12 Pro Max 256GB storage: Rs 1,39,900

iPhone 12 Pro Max 512GB storage: Rs 1,59,900

You may also like

More in:Mobiles

Comments are closed.