Mobiles

5000 എം എ എച്ച് ബാറ്ററി, 6.1 ഡിസ്പ്ലേ, 2 ജി.ബി. റാം; വില 5999 രൂപ

low budget smart phone camera india 2021

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്‌സ് മൊബൈലിന്റെ പുതിയ ബജറ്റ് ഫോണായ ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021 ഡിസംബർ 16 മുതൽ ഫ്‌ളിപ്കാർട്ടിലൂടെ വില്പനയ്‌ക്കെത്തും. ഇതിന്റെ വിശദാശംങ്ങൾ കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിന്റെ പ്രധാന സവിശേഷതകൾ‌ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.

ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ന് 2 ജിബി + 32 ജിബി മോഡലിന് 5,999 രൂപയാണ് വില. ഫോൺ കറുപ്പ്, നീല, ടർക്കോയ്സ് നിറങ്ങളിൽ ലഭ്യമാണ്. ഫിംഗർപ്രിന്റ് സെൻസറും, വാട്ടർഡ്രോപ് നോച്ച് ഡിസ്പ്ലേ, സെൽഫി ക്യാമറയുമാണ് ഇതിന്റെ പ്രത്യേകത. സ്ലിം ബെസലുകളുള്ള “നോൺ-സ്റ്റോപ്പ് എന്റർടൈൻമെന്റിനായി” 6.1 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ൽ ഉള്ളതെന്ന് ഇൻഫിനിക്സ് മൊബൈൽ പറയുന്നു. കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയും ലഭ്യമാണ്. വെറും 6000 രൂപ വിലവരുന്ന ഈ ഫോണിൽ സാധാരണക്കാരന് മികച്ച ഫീച്ചറുകൾ ലഭിക്കുമെന്നതാണ് ഈ ഫോണിനെ വേറിട്ട് നിർത്തുന്നത്.

infinx smart hd smartphone 2021 india

ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 ന്റെ ഡിസ്പ്ലേയിൽ 720×1,560 പിക്‌സൽ റെസല്യൂഷൻ ഉണ്ട്. ഇതിന്റെ സ്ക്വയർ ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷുള്ള 8 മെഗാപിക്സൽ ക്യാമറ ഉൾപ്പെടുന്നു, മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്.

Also Read | വിവോ Y സീരീസിലെ ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചു | Vivo Y51

infinix-smart-hd-2021-x1-android-tv-launch-dates-revealed-1607570905

ഡ്യുവൽ ഫ്രണ്ട് ക്യാമറകളും, 4,500 എംഎഎച്ച് ബാറ്ററിയുമുള്ള ഇൻഫിനിക്‌സ് സീറോ 8 ഐ കമ്പനി അടുത്തിടെ 14,999 രൂപയ്ക്ക് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.

Summary: Infinix Smart HD 2021 Budget Phone With 5000mAh Battery to Launch in India on Dec 16

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like