Mobiles

ഒപ്പോ റെനോ 4 പ്രോ ‘എംഎസ് ധോണി’ എഡിഷൻ | Oppo Reno 4 Pro MS Dhoni Edition

Oppo Reno 4 Pro MS Dhoni Edition

Oppo Reno 4 Pro MS Dhoni Edition | ഒപ്പോ ഐ പി എല്ലുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച സ്പെഷ്യൽ എഡിഷൻ റെനോ 4 പ്രോ എംഎസ് ധോണി എഡിഷൻ ഇന്ന് മുതൽ വിപണിയിൽ ലഭ്യമാകും. ധോണിയുടെ സിഗ്‌നേച്ചർ ഉണ്ടെന്നതാണ് റെനോ 4 പ്രോ ‘എംഎസ് ധോണി’ എഡിഷന്റെ പ്രത്യേകത.

ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെ ഒപ്പോ റെനോ 4 പ്രോ ‘എംഎസ് ധോണി’ എഡിഷൻ വില്പ്പനയ്ക്ക് എത്തിയിട്ടുണ്ട്. Rs 34,990 രൂപയാണ് വില. ഗാലക്ടിക് ബ്ലൂ എന്ന പുത്തൻ നിറവും പിൻ കാമറയ്ക്ക് താഴെയായി എംഎസ് ധോണി എന്ന എഴുത്തും, സിഗ്‌നേച്ചറുമാണ് സ്പെഷ്യൽ എഡിഷൻ ശരിക്കും സ്പെഷ്യൽ ആക്കുന്നത്.

Also Read | 8 GB Ram, Best 7000mAh ബാറ്ററിയുമായി സാംസങ് ഗാലക്‌സി M51

32 മെഗാപിക്സൽ സോണി ഐഎംഎക്സ് 616 സെൽഫി ക്യാമറ. 48 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 586 സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോ ഷൂട്ടർ എന്നിവ ചേർന്ന ക്വാഡ് ക്യാമറയാണ് ഫോണിന്റെ പിൻഭാഗത്ത്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി അവതരിപ്പിച്ചിരിക്കുന്ന ഒപ്പോ റെനോ 4 പ്രോ ആൻഡ്രോയിഡ് 10 അടിസ്ഥാനമായ കളർഓഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 0Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.5 ഇഞ്ച് ഫുൾ എച്ഡി+ (1,080×2,400 പിക്സൽ) 3D ബോർഡർലെസ്സ് സെൻസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആണ് ഹാൻഡ്സെറ്റിന്. 8 ജിബി LPDDR4X റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 720G SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്.

Oppo Reno 4 Pro MS Dhoni Edition Key Highlights:

  • 8 GB RAM | 128 GB ROM | Expandable Upto 256 GB
  • 16.51 cm (6.5 inch) Full HD+ Display
  • 48MP + 8MP + 2MP + 2MP | 32MP Front Camera
  • 4000 mAh Lithium-ion Polymer Battery
  • Qualcomm Snapdragon 720G Octa Core Processor
  • 65W SuperVOOC 2.0
  • 90Hz AMOLED Display | 3D Borderless Screen

You may also like

More in:Mobiles

Comments are closed.