Tech Info

ആപ്പിളിന്റെ വമ്പൻ ദീപാവലി ഓഫർ; ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം

iphone 11 apple airpod free diwali offer

Apple Diwali Offer Airpod Free with iPhone 11 | ആപ്പിളിന്റെ ദീപാവലി ഓഫർ ജീവിതത്തിലൊരിക്കൽ ലഭിക്കുന്ന അവസരമാണ്! ഐഫോൺ നിർമാതാക്കളായ ആപ്പിൾ ദീപാവലിയോടനുബന്ധിച്ച് എയർപോഡുകൾ സൗജന്യമായി നൽകാൻ തീരുമാനിച്ചു. ഈ അടുത്തായി ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഐഫോൺ 11 ഓർഡർ ചെയ്യുന്നവർക്കാണ് എയർപോഡ് സൗജന്യമായി ലഭിക്കുന്നത്.

ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ എയർപോഡുകളുടെ വില 14,900 രൂപയാണ്, വയർലെസ് ചാർജിംഗ് കേസുള്ള എയർപോഡുകൾക്ക് 18,900 രൂപ വിലവരും. മറ്റ് രണ്ട് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വയർലെസ് ചാർജിംഗ് കേസും ഫീച്ചർ അപ്‌ഗ്രേഡുകളും ഉൾക്കൊള്ളുന്ന എയർപോഡ്സ് പ്രോയ്ക്ക് 24,900 രൂപയാണ് വില.

Apple Diwali Offer Airpod Free with iPhone 11

ഒക്ടോബർ 17 മുതൽ ഈ ഓഫർ ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാകും. 64 ജിബി, 128 ജിബി, 254 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഐഫോൺ 11 ലഭ്യമാണ്. 64 ജിബി വേരിയന്റിന് 68,300 രൂപയും 128 ജിബി വേരിയന്റിന് 73,600 രൂപയ്ക്കും വാങ്ങാം. 256 ജിബി ഉപയോക്താക്കൾക്ക് 84,100 രൂപയാണ് വില.

Also Read News Whatsapp Features

ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും ഒക്ടോബർ പകുതിയോടെ അവരുടെ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാനിരിക്കുകയാണ്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 17 ന് ആരംഭിക്കും, അതേ ദിവസം ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പന ഒക്ടോബർ 16 ന് ആരംഭിക്കും. ആമസോണിൽ ഐഫോൺ 11ന് 49,999 രൂപ കിഴിവിൽ ലഭിക്കുമെന്ന് വ്യക്തമാക്കുന്നു.

Apple Diwali Offer Airpod Free with iPhone 11; Apple Online Store India diwali offer for iphone 11

You may also like

Jio-Qualcomm 5G Solutions test successful
Tech Info

1 ജി.ബി.പി.എസ്. വേഗതയിൽ സഞ്ചരിക്കാൻ ഇന്ത്യയും

സ്വന്തമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ജിയോ. സെക്കന്‍ഡില്‍ ഒരു ജിബി ഡാറ്റ കൈമാറുന്നത്ര വേഗതയിലുള്ള അഞ്ചാം ...

More in:Tech Info

Comments are closed.