
Google Play Store Android Malware Black Rock / ജോക്കർ മാൽവെയറിന് പിന്നാലെ ജിമെയിൽ, ആമസോൺ, നെറ്റ്ഫ്ലിക്സ്, ഊബർ, കൂടാതെ മറ്റു പല ആപ്ളിക്കേഷനും ഉൾപ്പെടെ 337 ആപ്ലിക്കേഷനുകളിൽ നിന്ന് പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്ന ഒരു പുതിയ മാൽവെയർ കൂടി കണ്ടെത്തി. ബ്ലാക്ക് റോക്ക് എന്ന പേരിൽ വരുന്ന മാൽവെയർ ആൻഡ്രോയിഡ് ഫോണിലെ ഡാറ്റ ചോർത്താൻ ഉള്ള ശേഷി ഉള്ളതാണെന്ന് ZDNet റിപ്പോർട്ട് ചെയ്യുന്നു.
എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നത് ?
ഒരു ഉപയോക്താവ് നിയമാനുസൃതമായ അപ്ലിക്കേഷനുമായി ഇടപാട് നടത്താൻ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ, യഥാർത്ഥ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ലോഗിൻ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യാജ വിൻഡോ പ്രത്യക്ഷപ്പെടും, ഒഫീഷ്യൽ ആപ്പ് തുറക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന വിൻഡോ ആയത്കൊണ്ട് പലരും സംശയം കൂടാതെ വിവരങ്ങൾ നൽകാൻ സാധ്യതയുണ്ട്. എന്നാൽ ഈ വിവരങ്ങൾ മാൽവെയർ ആണ് ശേഖരിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് / സേവിങ്സ് അക്കൗണ്ട് എന്നിവയിലെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഈ മാൽവെയറുകളെ എങ്ങനെ തടയാം ?
അനാവശ്യമായ ആപ്പ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ചില ആപ്പ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താവിൻറെ ഫോണിൻറെ മീഡിയ, കോണ്ടാക്ട്, എസ്.എം.എസ്. എന്നിവയ്ക്ക് അനുമതി ചോദിക്കുന്നു. ഇവയിൽ മാൽവെയർ ഉണ്ടെങ്കിൽ ഫോണിലെ എല്ലാ വിവരങ്ങളും ചോർത്താൻ കഴിയും.