
4 ജി സ്പീഡ് ചാർട്ടിൽ റിലയൻസ് ജിയോ (Reliance Jio) ഒന്നാമതെത്തി. ഡൗൺൺലോഡ് നിരക്ക് സെക്കൻഡിൽ 20.8 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. ജിയോ അവരുടെ ഏറ്റവും അടുത്ത എതിരാളി വോഡഫോണിന്റെ (Vodafone) ഡൗൺലോഡ് വേഗതയുടെ ഇരട്ടിയിലധികം രേഖപ്പെടുത്തിയാതായി ട്രായ് പറയുന്നു. ടെലികോം റെഗുലേറ്റർ ട്രായുടെ ഏറ്റവും പുതിയ ഡാറ്റാ അപ്ഡേറ്റ് അനുസരിച്ച് വോഡഫോൺ അപ്ലോഡ് വേഗതയിൽ 6.5 എംബിപിഎസ് വേഗതയുമായി മറ്റുള്ളവരെക്കാൾ ഏറ്റവും മുന്നിലാണ്.
വോഡഫോൺ, ഐഡിയ സെല്ലുലാർ എന്നിവ തങ്ങളുടെ മൊബൈൽ ബിസിനസ്സ് വോഡഫോൺ ഐഡിയ ലിമിറ്റഡുമായി ലയിപ്പിച്ചെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോഴും രണ്ട് നെറ്റ് പ്രത്യേക നെറ്റ്വർക്കിന്റേയും സ്പീഡ് ഡാറ്റ പ്രത്യേകമായി ആണ് പുറത്തിറക്കുന്നത്.
Also Read | ജിയോ 5G 2021 ൽ എത്തും; നാലാമത്തെ വ്യാവസായിക വിപ്ലവം എന്ന് അംബാനി
ഡിസംബർ 10 ന് അപ്ഡേറ്റ് ചെയ്ത ട്രായ് ഡാറ്റ പ്രകാരം വോഡഫോൺ ഡൗൺലോഡ് വേഗത നവംബറിൽ 9.8 എംബിപിഎസ് രേഖപ്പെടുത്തി. ഐഡിയയും, ഭാരതി എയർടെലും (Airtel) യഥാക്രമം 8.8 എംബിപിഎസ്, 8 എംബിപിഎസ് ഡൗൺലോഡ് വേഗത രേഖപ്പെടുത്തി. ജിയോയോ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.
എന്നാൽ അപ്ലോഡ് വേഗതയിൽ വോഡഫോൺ ആണ് ഒന്നാമത്. 6.5 എംബിപിഎസ് നെറ്റ്വർക്ക് വേഗതയാണ് വോഡഫോൺ രേഖപ്പെടുത്തിയത്. എന്നാൽ എയർടെൽ 4 എംബിപിഎസ് വേഗതയും, ജിയോ 3.7 എംബിപിഎസ് വേഗതയുമാണ് രേഖപ്പെടുത്തിയത്.
തത്സമയ അടിസ്ഥാനത്തിൽ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ട്രായ് ശരാശരി വേഗത കണക്കാക്കുന്നത്.
Summary: Jio leads in 4G download speed and Vodafone in upload speed. Jio marks lowest upload speed in nov.