
Jio TV Plus Curation Platform Announced / എല്ലാ സ്ട്രീമിങ് സേവനങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന ജിയോ ടിവി പ്ലസ് എന്ന ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി മുകേഷ് അംബാനി
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 33,737 കോടി രൂപ ഗൂഗിൾ ജിയോയിൽ നിക്ഷേപിക്കും. ഇതോടെ ജിയോയിൽ ഗൂഗിളിൻ്റെ ഓഹരി പങ്കാളിത്തം 7.7 ശതമാനം ആകും.
കുറഞ്ഞ ചെലവിൽ ഫോർ ജി, ഫൈവ് ജി ഫോണുകൾ പുറത്തിറക്കാനാണ് ജിയോ ഗൂഗിളുമായി കൈകോർക്കുന്നത്. കുറഞ്ഞ ചെലവിൽ ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കും.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ 12 ഒടിടി പ്ലാറ്റ്ഫോമുകൾ, ടിവി ചാനലുകൾ, വിവിധ ആപ്ലിക്കേഷനുകൾ ജിയോ ടിവി പ്ലസിൽ ലഭ്യമാവും.
ഇതിനെല്ലാം കൂടി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവുമെന്ന പ്രത്യേകതയും ഉണ്ട്. ഇതോടൊപ്പം ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും ജിയോ അവതരിപ്പിച്ചു. മിക്സഡ് റിയാലിറ്റിയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഇതിലുള്ളത്.