Tech Info

വി ആർ കമ്മിറ്റഡ് റ്റു യുവർ പ്രൈവസി മലയാളം; മലയാളികൾ കഴിഞ്ഞ മണിക്കൂറിൽ ഗൂഗിളിൽ തിരഞ്ഞത്

we are committed to your privacy

കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസിന്റെ മലയാളം അർഥം തേടി മലയാളികൾ ഏറ്റവും കൂടുതൽ തിരഞ്ഞത് “വി ആർ കമ്മിറ്റഡ് റ്റു യുവർ പ്രൈവസി” എന്നതിന്റെ മലയാളം അർഥം ആയിരുന്നു.



വാട്സാപ്പിന്റെ സ്വകാര്യത നയം പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ അപ്‌ഡേഷൻ വലിയ വിവാദങ്ങൾക്കും, വാട്സ്ആപ്പിൽ നിന്നും സിഗ്നൽ എന്ന ആപ്പിലേക്ക് മാറാനുള്ള സന്ദേശങ്ങളുമെല്ലാം വലിയ വാർത്ത ആയിരുന്നു. ഇതിനെ തുടർന്ന് പുതിയ പരിഷ്കരണം വാട്സാപ്പ് താത്കാലികമായി മാറ്റിവെച്ചു; എങ്കിലും വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവുവന്നതായി വാട്സാപ്പ് വിലയിരുത്തുന്നു.

Also Read | വാട്സാപ്പിന്റെ പുതിയ സ്വകാര്യത നയം സ്റ്റാറ്റസിലൂടെ ഉപയോക്താക്കളെ അറിയിച്ച് ബോധവത്കരണം

കൂടുതൽ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിന് വേണ്ടി വാട്സാപ്പ് കഴിഞ്ഞ ദിവസം എല്ലാ ഉപയോക്താക്കളിലേക്കും “നിങ്ങളുടെ സ്വകാര്യതയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” (We are committed to your privacy), “നിങ്ങൾ ഷെയർ ചെയ്യുന്ന സ്ഥലം വാട്ട്‌സ്ആപ്പിന് കാണാൻ കഴിയില്ല” (Whatsapp can’t see your shared location), ‘”വാട്ട്‌സ്ആപ്പ് നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ എൻക്രിപ്റ്റുചെയ്‌തതിനാൽ ഞങ്ങൾക്ക് വായിക്കാനോ കേൾക്കാനോ കഴിയില്ല” (WhatsApp can’t read or listen to your personal conversations as they’re end to encrypted), “വാട്‌സ്ആപ്പ് നിങ്ങളുടെ കോൺടാക്ട് ഡീറ്റെയിൽസ് ഫേസ്ബുക്കുമായി പങ്കിടുന്നില്ല” ( WhatsApp doesn’t share your contacts with Facebook ) തുടങ്ങിയ നാല് സന്ദേശങ്ങൾ സ്റ്റാറ്റസ് ആയി ഉപയോക്താക്കളിലേക്ക് എത്തിച്ചു.



Also Read | വാട്സ്ആപ്പിലൂടെ കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷുറൻസ് വാങ്ങാം

എന്നാൽ ഇതിന്റെ മലയാളം അർഥം കണ്ടെത്താൻ നിരവധി പേരാണ് ഗൂഗിളിൽ തിരഞ്ഞത്. We are committed to your privacy എന്നത്തിന്റെ മലയാളം അർഥം. Committed ന്റെ മലയാളം അർത്ഥം, എൻക്രിപ്റ്റഡ് ( Encrypted: മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന രീതി ) മലയാളം അർഥം എന്നവയാണ് ഇപ്പോൾ ഗൂഗിൾ ട്രെൻഡ് ലിസ്റ്റിൽ ഉള്ളവ.

News Summary: We are committed to your privacy malayalam meaning trending in google search. Read more News  Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

You may also like

Whatsapp Privacy Status
Apps

വാട്സാപ്പിന്റെ പുതിയ സ്വകാര്യത നയം സ്റ്റാറ്റസിലൂടെ ഉപയോക്താക്കളെ അറിയിച്ച് ബോധവത്കരണം | Whatsapp Privacy Status

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നായ വാട്ട്‌സ്ആപ്പ് ( Whatsapp ) അതിന്റെ പുതിയ സ്വകാര്യത സവിശേഷതയെക്കുറിച്ച് ...
signal app how to use group
How to

വാട്സ് ആപ്പ് വഴിമാറുന്നു; ഇനി സിഗ്നൽ, ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേർക്കുന്നത് എങ്ങനെ എന്നറിയാം

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം അപ്‌ഡേറ്റുചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷം സ്വകാര്യതയെ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷൻ ആയ ...
whatsapp-sbi-general-health-insurance
Tech Info

വാട്സ്ആപ്പിലൂടെ കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷുറൻസ് വാങ്ങാം | Whatsapp Insurance

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആരോഗ്യ പരമായ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ...

More in:Tech Info

iphone factory violance news today
Tech Info

പ്രവർത്തനം നിർത്താൻ ഐഫോൺ ഫാക്ടറി; 25000 ജീവനക്കാരെ നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നു

ബെംഗളൂരുവിനടുത്തുള്ള ഉൽ‌പാദന കേന്ദ്രം കൊള്ളയടിക്കാനും അതിനെ തകർക്കാനും ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയായ ...

Comments are closed.