ഒരു രാത്രി കൊണ്ട് മഹാരാഷ്ട്രയിലെ ഒരു തടാകത്തിലെ ജലം പിങ്ക് നിറമായി. കാരണമിതാണ്..!!
മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബുൾദാന ജില്ലയിലെ ലോനാർ തടാകം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, 50,000 വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാശില ഭൂമിയിൽ പതിച്ചതിനെത്തുടർന്ന് രൂപംകൊണ്ടതാണ് ഈ തടാകം.
1.2 കിലോമീറ്റർ വ്യാസമുള്ള തടാകത്തിലെ ജലത്തിൻ്റെ നിറം നാട്ടുകാരെ മാത്രമല്ല, പ്രകൃതി സ്നേഹികളെയും, ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തി. വർണ്ണ മാറ്റം സംഭവിക്കുന്നത് ഇതാദ്യമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു, എന്നാൽ ഇത്തവണ അത് കൂടുതൽ തിളക്കമാർന്നതാണ്.
ദേശീയ ജിയോ ഹെറിറ്റേജ് സ്മാരകമായ തടാകത്തിൽ 10.5 പി.എച്ച് അളവിൽ ഉപ്പുവെള്ളമുണ്ടെന്ന് ലോനാർ തടാക സംരക്ഷണ വികസന സമിതി അംഗം ഗജനൻ ഖരത് പറഞ്ഞു.
“ജലത്തിൻ്റെ നിറം മാറുന്നത് ഇതാദ്യമല്ല. കടലിൽ ഉള്ളതുപോലെ ഈ ജലാശയത്തിൽ ആൽഗകളുണ്ട്. ലവണത്വവും ആൽഗകളും ഈ മാറ്റത്തിന് കാരണമാകും, ഇറാനിലും എങ്ങനെ ഒരു പ്രതിഭാസം ഉണ്ട് ഉപ്പുവെള്ളത്തിൻ്റെ വർദ്ധനവ് മൂലം വെള്ളം ചുവന്നതായി മാറുന്നു” അദ്ദേഹം പറഞ്ഞു. മാത്രമല്ല തടാകത്തിൽ ജലത്തിൻ്റെ ഒരു മീറ്ററിൽ താഴെ ഓക്സിജൻ ഇല്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് ലോനാർ തടാകത്തിലെ ജലനിരപ്പ് നിലവിൽ കുറവാണെന്നും അതിൽ ശുദ്ധജലം പകരാൻ മഴയില്ലെന്നും ഗജാനൻ ഖരത് പറഞ്ഞു.
“താഴ്ന്ന ജലനിരപ്പ് അന്തരീക്ഷ വ്യതിയാനങ്ങൾ കാരണം ലവണാംശം വർദ്ധിപ്പിക്കാനും ആൽഗകളുടെ സ്വഭാവത്തിൽ മാറ്റം വരുത്താനും ഇടയാക്കും. ഇത് നിറവ്യത്യാസത്തിന് കാരണമാകാം.” അദ്ദേഹം പറഞ്ഞു.