Travel

ഈബീതാ – സഞ്ചാരികളുടെ പറുദ്ദീസ; വേനൽക്കാലം ആയാൽ ഉറക്കം ഇല്ലാത്ത ദ്വീപ് ഇപ്പോൾ ശൂന്യം.

ibiza-beach-spain-night-life-best-beaches-in-the-world
ibiza beach spain night life best beaches in the world

ഈബിതാ സ്പെയ്നിലെ അതിമനോഹരമായ ചെറു ദ്വീപാണ്. വേനക്കാലത്ത് ഏകദേശം 30 ലക്ഷത്തോളം സഞ്ചാരികൾ ആണ് ഇവിടേക്ക് എത്തുന്നത്. നിശാക്ലബുകൾ, ബാറുകൾ, ഹോട്ടലുകൾ, റെസ്റ്റാറന്റുകൾ, മറ്റ് ബിസിനസുകൾ എല്ലാം ഇവിടെയുണ്ട്.

നിശാക്ലബ്‌ ജീവിതം, ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്, വേനൽക്കാല ക്ലബ്ബുകൾ എന്നിവയാണ് ഈ ചെറുദ്വീപിനെ പ്രശസ്തമാക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് ഈബിതാ. വേനൽക്കാലം ആയാൽ പൂർണ്ണ നഗ്നരായും, പാതിനഗ്നരായും ബീച്ച് ലൈഫ് ആഘോഷിക്കുന്നത് ഇവിടെ ഒരു കൗതുക കാഴ്ചയല്ല.

Also Read | കൊറോണ വൈറസ്: ഇടവേളക്ക് ശേഷം ഫുട്ബോൾ മത്സരങ്ങൾ തിരിച്ചുവരുന്നു

ദ്വീപിലെ 147,000 ത്തിലധികം വരുന്ന ജനസംഖ്യയുടെ 75% ശതമാനവും ജീവിക്കുന്നത് ടൂറിസത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. എന്നാൽ കൊറോണ വന്നതോടെ ഈ ദ്വീപ് ഇന്ന് ശൂന്യം ആണ്. ടൂറിസം വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവർ എന്ത് ചെയ്യണം എന്നറിയാതെ നിരാശയിൽ ആണ്.

ദ്വീപിൽ ജോലിചെയ്യുന്നവർ വേനൽക്കാലം ആയാൽ അവർ ടൂറിസത്തിൽ നിന്നും പണം ശേഖരിക്കും, ആ പണം ഉപയോഗിച്ച് അടുത്ത സീസൺ വരെ അവർ ജീവിക്കും. ഇപ്പോൾ ചാരിറ്റി പ്രവർത്തകർ നൽകുന്ന ഭക്ഷണം ഉള്ളതുകൊണ്ടാണ് സാധാരണക്കാർ ജീവിക്കുന്നത്.

Also Read | സിനിമ ചിത്രീകരണത്തിനായി ടോം ക്രൂസ് ബഹിരാകാശത്തേക്ക്

മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എല്ലാ വർഷവും ഗ്രൂപ്പുകളായി വരുന്നവർ ഏകദേശം 3 കോടിയോളം രൂപ ഒരാഴ്ചകൊണ്ട് ഇവിടെ ചെലവഴിച്ചിട്ടാണ് മടങ്ങിപ്പോകുന്നത്. യൂറോപ്പിൽ കൊറോണ അതിരൂക്ഷമായി ബാധിച്ച ഒരു രാജ്യമാണ് സ്‌പെയിൻ, അതുകൊണ്ട് സ്പെയിനിലേക്ക് ഈ വർഷം സഞ്ചാരികൾ എത്തില്ല.

ഇതുവരെ ഈ ദ്വീപിൽ 160 കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത. ഇപ്പോൾ 34 പോസിറ്റീവ് കേസുകൾ ഉള്ളതായി റിപ്പോർട്ടുകൾ പറയുന്നു. സ്പെയിൻ ഭാഗികമായി തുറന്നതോടെ, ഇവിടെയും ഇളവുകൾലഭിച്ചിരിക്കുകയാണ്. ചെറിയ ഡി.ജെ. ക്ലബ്ബുകൾ സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കുവാൻ സർക്കാർ അനുമതി നൽകി.


You may also like

dubai duty free ticket
World

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടി സമ്മാനം ലഭിച്ചത് ഇന്ത്യക്കാരന് | Dubai Duty Free

Dubai Duty Free Winner is an Indian | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെ. ...

More in:Travel

Comments are closed.